Latest News

വ്യോമസേന ജോലി അവസാനിപ്പിച്ച് സിനിമയില്‍; പട്ടണപ്രവേശത്തിന്റെ സംവിധായകന്‍ പേരിനൊപ്പം ഡല്‍ഹി നല്‍കിയത് നാടകത്തെ ഓര്‍ക്കാന്‍; ദേവാസുരത്തിലെ ഡാന്‍സ് ടീച്ചറിലൂടെ മംഗലശ്ശേരി നീലകണ്ഠനെ നന്മയുടെ വഴിയിലെത്തിച്ച താരം; മലയാളിയ്ക്കും പ്രിയ നടന്‍ ഡല്‍ഹി ഗണേഷ് വിട പറയുമ്പോള്‍

Malayalilife
 വ്യോമസേന ജോലി അവസാനിപ്പിച്ച് സിനിമയില്‍; പട്ടണപ്രവേശത്തിന്റെ സംവിധായകന്‍ പേരിനൊപ്പം ഡല്‍ഹി നല്‍കിയത് നാടകത്തെ  ഓര്‍ക്കാന്‍; ദേവാസുരത്തിലെ ഡാന്‍സ് ടീച്ചറിലൂടെ മംഗലശ്ശേരി നീലകണ്ഠനെ നന്മയുടെ വഴിയിലെത്തിച്ച താരം; മലയാളിയ്ക്കും പ്രിയ നടന്‍ ഡല്‍ഹി ഗണേഷ് വിട പറയുമ്പോള്‍

ക്ഷിണ ഭാരത നാടക സഭയിലെ മിന്നും താരത്തെ തമിഴ് സിനിമയിലെ മിന്നും താരമാക്കിയത് കൈലാസം ബാലചന്ദ്രന്‍ എന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ 1976 ല്‍ ഇറങ്ങിയ പട്ടിണി പ്രവേശം എന്ന ചിത്രത്തിലൂടെയാണ് ഗണേഷ് എന്ന താരത്തിന്റെ നാടകത്തില്‍ നിന്ന് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് 1981 ല്‍ ഇറങ്ങിയ എങ്കമ്മാ മഹാറാണി എന്ന ചിത്രത്തില്‍ ഗണേഷ് നായകനായും അഭിനയിച്ചിട്ടുണ്ട്.

ഹിറോ ആയി അത്ര വിജയം കണ്ടില്ലെങ്കിലും സഹ നടന്‍, സപ്പോര്‍ട്ടിങ് ആക്ടര്‍, വില്ലന്‍ എന്നീ റോളുകളില്‍ മികച്ച് നിന്നു. അപൂര്‍വ സഹോദരങ്ങള്‍ എന്ന ചിത്രത്തിലെ ഗണേഷിന്റെ വില്ലന്‍ കഥാപാത്രം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. നാടകത്തെ എന്നും ഓര്‍ത്തിരിക്കാന്‍ ബാലചന്ദ്രന്‍ ഗണേഷ് എന്ന പേരിനൊപ്പം ഡല്‍ഹി എന്ന ചേര്‍ക്കുന്നത്.

1944ല്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് ഡല്‍ഹി ഗണേഷ് ജനിച്ചത്. ചെറുപ്പം മുതല്‍ കലാരംഗത്തോടുള്ള ആകര്‍ഷണമാണ് അദ്ദേഹത്തെ നാടക രംഗത്തേക്ക് നയിച്ചത്. 1960കളില്‍ അദ്ദേഹം ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ജോലിക്കെത്തുകയും അവിടെ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലും തന്റെ നാടക സങ്കല്പങ്ങള്‍ പിന്തുടരുകയും ചെയ്തു. പിന്നീട്, തന്റെ കലാസ്വപ്നങ്ങള്‍ സഫലീകരിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് താമസം മാറിയത്. അവിടെ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി പ്രവര്‍ത്തിക്കുന്ന നിരവധി നാടക സംഘങ്ങളുടെ ഭാഗമായതും ഡല്‍ഹി ഗണേഷിന് നാടക രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനായി.

ബാലചന്ദറിന്റെ ശിഷ്യനായ ഡല്‍ഹി ഗണേഷിന് സിനിമയിലെ റിയലിസ്റ്റിക് അഭിനയം സംയോജിപ്പിച്ച് കഥാപാത്രങ്ങളിലെ അര്‍ത്ഥസമ്പുഷ്ടത കണ്ടെത്താന്‍ പറ്റിയപ്പോള്‍, അദ്ദേഹം തെന്നിന്ത്യന്‍ സിനിമയില്‍ പുതിയ അധ്യായം ആരംഭിച്ചു. കെ. ബാലചന്ദറിന്റെ ചിത്രങ്ങള്‍, പ്രത്യേകിച്ച്, മുണ്ട്രു മുഗം, തിലഗം, അവള്‍ ഒരു തോദര്‍കഥൈ, പതി നാര്‍ പത് തൂ, എന്നിവയിലൂടെയാണ് അദ്ദേഹം വ്യത്യസ്ത കഥാപാത്രത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വ്യത്യസ്ത ഗണത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ബാലചന്ദ്രനാണ് അദ്ദേഹത്തിന് അഭിനയം എങ്ങനെ റിയലസ്റ്റിക്ക് ആക്കണമെന്നും, തികച്ചും ജീവിതാവസ്ഥകളെ ഉള്‍ക്കൊള്ളിച്ച് കഥകള്‍ ചെയ്യാന്‍ സഹായിച്ചത്. അത് ഗണേഷിന്റെ കരിയറില്‍ വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു.


വിവിധ കഥാപാത്രങ്ങളായി മാറാനുള്ള കഴിവ് ലഭിക്കുന്നത് നാടക വേദിയില്‍ നിന്നാണെന്ന് അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്. ചില ചിത്രങ്ങളില്‍ കഥാപാത്രം മെച്ചമാക്കുന്നതിനായി മൊത്തത്തില്‍ ഒരു ഭേദഗതി വരുത്താന്‍ പോലും അദ്ദേഹത്തിന് കഴിവുണ്ട്. പല ഹിറ്റ് സിനിമകളിലും വില്ലന്‍, നര്‍മ്മപാത്രം, കുടുംബസഹായി എന്നീ നിലകളില്‍ അദ്ദേഹം വിവിധതരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

മലയാളി പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടനാണ് അദ്ദേഹം. മലയാള സിനിമയുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമില്ലെങ്കിലും തമിഴ് സിനിമയിലെ മലയാളപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രിയങ്കരനായ നടനായി മാറി. മലയാള സിനിമയിലെ കുഞ്ഞ് കഥാപാത്രങ്ങള്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവാസുരത്തിലെ ഡാന്‍സ് ടീച്ചറിലൂടെ മംഗലശ്ശേരി നീലകണ്ഠനെ നന്മയുടെ വഴിയിലെത്തിച്ച താരമാണ് അദ്ദേഹം. ആ സിനിമയിലെ കഥാപാത്രം മതി മലയാളികള്‍ക്ക് അദ്ദേഹത്തെ ഓര്‍ത്തിരിക്കാന്‍.

ധ്രുവം, ദേവാസുരം, ദ സിറ്റി, കാലാപാനി, കീര്‍ത്തി ചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെന്‍ഡര്‍, മനോഹരം എന്നിവയാണ് ഡല്‍ഹി ഗണേഷിന്റെ മലയാളചിത്രങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ മലയാള താരങ്ങളുടെ ചിത്രങ്ങളില്‍ നര്‍മ്മ, ദു:ഖം, വിധേയത്വം എന്നിവ ചേര്‍ത്തിണക്കി ചെയ്ത കഥാപാത്രങ്ങള്‍ ജനകീയസ്വീകാര്യതയോടെയാണ് കണ്ടത്. തെലുങ്കില്‍ ജൈത്ര യാത്ര, പുണ്ണമി നാഗു, നായുഡമ്മ എന്നീ ചിത്രങ്ങളിലും ഹിന്ദിയില്‍ ദസ്, അജബ് പ്രേം കി ?ഗസബ് കഹാനി, ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.


നടന്‍ മാത്രമായല്ല ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. മഴലൈ പട്ടാളം എന്ന ചിത്രത്തില്‍ കന്നഡ നടന്‍ വിഷ്ണു വര്‍ധന് ശബ്ദം നല്‍കിയത് ഡല്‍ഹി ഗണേഷാണ്. ചിരഞ്ജീവി, പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, നെടുമുടി വേണു എന്നിവര്‍ക്ക് തമിഴില്‍ ശബ്ദമായത് ഡല്‍ഹി ഗണേഷായിരുന്നു. 1979ല്‍ പാസി എന്ന ചിത്രത്തിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 1994-ല്‍ കലൈമാമണി പുരസ്‌കാരവും ഡല്‍ഹി ഗണേഷ് സ്വന്തമാക്കി.

delhi ganesh passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക