Latest News

ദിലീപേട്ടന് ബിനാമിയുടെ ആവശ്യം എന്തിന്..? ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ കിടിലന്‍ മറുപടി 

Malayalilife
ദിലീപേട്ടന് ബിനാമിയുടെ ആവശ്യം എന്തിന്..? ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ കിടിലന്‍ മറുപടി 

കോമഡി പരിപാടികളിലൂടെ സിനിമയിലേക്ക് എത്തിയ ധര്‍മ്മജന്‍ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു. നിത്യഹരിത നായകനിലൂടെ നിര്‍മ്മാണ രംഗത്തേക്കും ധര്‍മ്മജന്‍ കടന്നിരിക്കുകയാണ്. എന്നാല്‍ ധര്‍മ്മജന്‍ ദിലീപിന്റെ ബിനാമിയാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ധര്‍മ്മജനിപ്പോള്‍. 

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതു പോലുള്ള നിരവധി ചോദ്യങ്ങള്‍ എന്നോട് ആളുകള്‍ ചോദിച്ചിട്ടുണ്ട്. ദിലീപാണോ ചേട്ടന്റെ സിനിമകളുടെ നിര്‍മ്മാതാവ്, ധര്‍മ്മജന്‍ ഒരു ബിനാമിയാണോ എന്നൊക്കെ ചോദിക്കാറുണ്ട്. ഒരിക്കലും അല്ല കേട്ടോ. ദിലീപേട്ടന് ഇതേ കുറിച്ച് അറിയാന്‍ പോലും വഴിയില്ലെന്നും' ധര്‍മ്മജന്‍ പറയുന്നു

''നിര്‍മ്മാതാവായത് വലിയ കാശായതു കൊണ്ടൊന്നുമല്ല. രണ്ട് നല്ല സുഹൃത്തുക്കള്‍ കാശുമുടക്കാന്‍ വന്നു. ഒപ്പം ഞാനും കാശുമുടക്കി. കാശു മുടക്കാത്ത നിര്‍മ്മാതാവല്ല നല്ല വേദനയുള്ള നിര്‍മ്മാതാവാണ് .സിനിമ നിങ്ങള്‍ തിയേറ്ററില്‍ കണ്ട് വിജയിപ്പിച്ചാലേ എനിക്ക് മുടക്കിയ പണം തിരികെ ലഭിക്കൂ'' ധര്‍മ്മജന്‍ കൂട്ടിചേര്‍ത്തു

കട്ടപ്പനയിലെ ഋത്വിക്ക് റോഷനിലൂടെ ശ്രദ്ധേയനായ വിഷ്ണു നായകനാവുന്ന ചിത്രമാണ് നിത്യഹരിത നായകന്‍. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ധര്‍മ്മജന്‍. ചിത്രത്തിനു വേണ്ടി ഒരു ഗാനം ധര്‍മ്മജന്‍ ആലപിച്ചിട്ടുണ്ട്.

Read more topics: # darmajan bolgatty about dillep
darmajan bolgatty about dillep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES