എസ്പിബിയെ പാടിക്കേണ്ട എന്ന ഈഗോ പോലും മനസില്‍ വളര്‍ന്നു; പക്ഷേ പറഞ്ഞത് കേട്ട് അദ്ദേഹത്തിന്റെ മുന്നില്‍ താന്‍ സീറോ ആണെന്ന് മനസിലായി; എന്റെ തെറ്റ് ഏറ്റ് പറഞ്ഞ് കാല്‍ക്കല്‍ വീണു; അനുഭവക്കുറിപ്പുമായി എം ജയചന്ദ്രന്‍

Malayalilife
എസ്പിബിയെ പാടിക്കേണ്ട എന്ന ഈഗോ പോലും മനസില്‍ വളര്‍ന്നു; പക്ഷേ  പറഞ്ഞത് കേട്ട് അദ്ദേഹത്തിന്റെ മുന്നില്‍ താന്‍ സീറോ ആണെന്ന് മനസിലായി; എന്റെ തെറ്റ് ഏറ്റ് പറഞ്ഞ് കാല്‍ക്കല്‍ വീണു; അനുഭവക്കുറിപ്പുമായി എം ജയചന്ദ്രന്‍

ന്ത്യന്‍ സിനിമയുടെ സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യം ഇന്നലെയാണ് അന്തരിച്ചത്. ഇതിന് പിന്നാലെ ആരാധകരും സുഹൃത്തുക്കളുമൊക്കെ അദ്ദേഹത്തിന് ആദരാഞ്ജലികളുമായി രംഗത്തെത്തുകയാണ്. പലര്‍ക്കും ഇതുവരെയും അദ്ദേഹത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ പോലും സാധിച്ചിട്ടില്ല. ഇപ്പോഴിതാ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ തനിക്ക് എസ് പി ബിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്.

ശിക്കാര്‍ എന്ന സിനിമയിലെ 'പ്രതിഘടിന്‌സു' എന്ന തെലുഗു ഗാനം എസ് പി ബി സര്‍ പാടണം എന്നു ഞാന്‍ ആഗ്രഹിച്ചു. എന്റെ ഓര്‍കസ്ട്ര മാനേജര്‍ വിന്‍സെന്റ് ചേട്ടന്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റിനോട് സംസാരിച്ചു. പാട്ടു റെക്കോര്‍ഡ് ചെയ്യാന്‍ ചെന്നൈയിലെ മ്യൂസിക് ലൊഞ്ച് സ്റ്റുഡിയോയില്‍ രണ്ടു ദിവസത്തിനകത്തു എസ് പി ബി സര്‍ എത്തും എന്നു ഉറപ്പു കിട്ടി. ആദ്യമായ് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍ .

ജയചന്ദ്രന്‍ പങ്കുവെച്ച കുറിപ്പ് പൂര്‍ണ്ണരൂപം വായിക്കാം

അടുത്ത ദിവസമായപ്പോള്‍ വിന്‍സെന്റ് ചേട്ടന്‍ എന്നെ വിളിച്ചിട്ടു പറഞ്ഞു. 'കുട്ടാ ,എസ് പി ബി സാറിന് പാട്ട് കേള്‍ക്കണം, ഉടന്‍ അത് അയച്ചു കൊടുക്കണം' എന്തിനാണ് അദ്ദേഹം എന്റെ പാട്ട് ഇവാലുവേറ്റ് ചെയ്യുന്നത് എന്ന തോന്നല്‍ വല്ലാതെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടേയിരുന്നു. ഇദ്ദേഹത്തെ പാടാന്‍ വിളിക്കേണ്ടായിരുന്നു എന്നൊക്കെ ചിന്തിച്ചു അനാവശ്യമായ ഈഗോ എന്നില്‍ പടര്‍ന്നു കയറി.

അടുത്ത ദിവസം അദ്ദേഹം കൃത്യ സമയത്തു തന്നെ സ്റ്റുഡിയോയില്‍ എത്തി. സ്വയം കുനിഞ്ഞു തന്റെ ചെരുപ്പുകള്‍ കൈകൊണ്ടെടുത്തു ഷൂ റാക്കിലെ ഇടത്തില്‍ കൃത്യമായി വച്ചു. എന്നിട്ടു എന്റെ തോളില്‍ തട്ടീട്ടു പറഞ്ഞു, ഇത് വളരെ നല്ലൊരു പാട്ടാണ്, ഓര്‍കസ്‌ട്രേഷന്‍ ഏറെ ഇഷ്ടമായി എന്ന്. സ്റ്റുഡിയോയുടെ അകത്തേക്ക് കടന്നപ്പോഴേക്കും അദ്ദേഹം പറഞ്ഞു,

'ക്ഷമിക്കണം ,ഞാന്‍ ഇന്നലെ പാട്ടൊന്നു കേള്‍ക്കണം എന്നു പറഞ്ഞിരുന്നു. അതിന്റെ കാരണം എനിക്ക് താങ്കളുടെ കോമ്പോസിഷനോട് നീതി പുലര്‍ത്താന്‍ സാധിക്കുമോ എന്നറിയാനാണ്.

എസ് പി ബി എന്ന ഗായകന് ഒരുപാട് ലിമിറ്റേഷന്‍സ് ഉണ്ട്. എന്റെ പരിമിതികള്‍ മൂലം നിങ്ങളുടെ കോമ്പോസിഷന്‍ മോശമാകാന്‍ ഞാനാഗ്രഹിക്കുന്നില്ല. പാട്ട് കേട്ടപ്പോള്‍ സമാധാനമായി. എനിക്കു നന്നായി പാടാന്‍ പറ്റും എന്നു കരുതുന്നു. ഇന്നലെ അര്‍ദ്ധരാത്രി വരെ കണ്‍സര്‍ട്ട് ഉണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം പാട്ട് ശ്രദ്ധാപൂര്‍വം പഠിച്ചു. ഇപ്പോള്‍ പാട്ട് ഏറെക്കുറെ ഗ്രഹിച്ചുവെന്ന് തോന്നുന്നുണ്ട്, നിങ്ങളുടെ വിലപ്പെട്ട സമയം അധികം എടുക്കില്ല'.

ഇതു കേട്ടപ്പോഴേക്കും, അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ വെറുമൊരു സീറോ ആണെന്ന് എനിക്ക് മനസ്സിലായി. എന്റെ തെറ്റ് ഏറ്റുപറഞ്ഞു ആ കാല്‍ക്കല്‍ വീണു നമസ്‌കരിച്ചു. ഒരു സംഗീതജ്ഞന് ഒരിക്കലും ഈഗോ പാടില്ല എന്നു അദ്ദേഹം എന്നെ പഠിപ്പിച്ചു. ഒരു പത്രപ്രവര്‍ത്തകന്‍ എസ് പി ബി സാറിനോട് ചോദിച്ചു. 'താങ്കള്‍ നാല്പത്തിനായിരത്തില്‍ പരം പാട്ടുകള്‍ പല ഭാഷകളില്‍ പാടിയിട്ടുണ്ടല്ലോ, അത് ഒരു മഹാത്ഭുതമല്ലേ ?'

അദ്ദേഹം ഉത്തരം നല്‍കി, 'ഞാന്‍ ഒരൊറ്റ ഭാഷയിലേ പാടിയിട്ടുള്ളു, അത് സംഗീതത്തിന്റെ ഭാഷയാണ്. എസ് പി ബി സര്‍  അങ്ങയുടെ പാട്ടുകള്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ ഏറ്റു പാടിക്കൊണ്ടേയിരിക്കും, അങ്ങയ്ക്ക് മരണമില്ല,

Read more topics: # M Jayachandran,# SPB
M Jayachandrans post on SPB

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES