Latest News

ഷൂട്ടിങ്ങിനിടെ യുവനടന്‍ കുഴഞ്ഞുവീണ് മരിച്ചു; വിടപറഞ്ഞത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രബീഷ് ചക്കാലക്കല്‍

Malayalilife
  ഷൂട്ടിങ്ങിനിടെ യുവനടന്‍ കുഴഞ്ഞുവീണ് മരിച്ചു; വിടപറഞ്ഞത്  ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രബീഷ് ചക്കാലക്കല്‍

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ് നടനും  ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രബീഷ് ചക്കാലക്കല്‍ വിടവാങ്ങി. 44 വയസായിരുന്നു.പ്രബീഷ് കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ഷോട്ട്ഫിലിം ചിത്രകരണത്തിലായിരുന്നു സംഭവം  ഉണ്ടായത്. കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിക്കാനായി സഹായം അഭ്യര്‍ത്ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് അറിയിച്ചിരിക്കുകയാണ്  സഹപ്രവര്‍ത്തകര്‍.

 ഇന്നലെ ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ടെലിഫിലിം ചിത്രീകരണമായിരുന്നു നടന്നിരുന്നത്.  പ്രബിഷീന് ലഭിച്ചിരുന്നത്  മാലിന്യം കിടക്കുന്നതു കണ്ട് പ്രതികരിക്കുന്ന സായിപ്പിന്റെ വേഷമായിരുന്നു.  ഫേസ്ബുക്കിലിടാന്‍  തന്റെ സീന്‍ ഭംഗിയാക്കിയതോടെ എല്ലാവരും ചേര്‍ന്നൊരു ഫോട്ടോ എടുക്കാന്‍ മുന്‍കൈ എടുത്ത് അല്‍പ സമയത്തിനു ശേഷമാണ് കുഴഞ്ഞു വീണത്. റോഡിലൂടെ പോയ വാഹനങ്ങള്‍ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ യാചിച്ചിട്ടും  നിര്‍ത്തിയില്ല.

 മേക്കപ്പ് അണിഞ്ഞിരുന്നതിനാല്‍ പ്രബീഷിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന കാറിന്റെ താക്കോല്‍ പ്രയാസപ്പെട്ട് എടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും വൈകിയിരുന്നു.  ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് പ്രബീഷ് ചക്കാലക്കല്‍.  പ്രബീഷിന് ഔദ്യോഗിക ജീവിതത്തിനൊപ്പം കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാനും  സാധിച്ചു.ഭാര്യ: ജാന്‍സി. മകള്‍: ടാനിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയില്‍. 

Actor prabheesh chakkalakkal passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES