Latest News

കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റില്‍ പ്രഭാസിന്റെ കല്‍ക്കിയും സലാറും

Malayalilife
 കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റില്‍ പ്രഭാസിന്റെ കല്‍ക്കിയും സലാറും

പ്രഭാസ് നായകനായ കല്‍ക്കി എഡി 2898, സലാര്‍ എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടി. പട്ടികയില്‍ രണ്ടാമതാണ് ചരിത്രം സൃഷ്ടിച്ച കല്‍ക്കി 2898 എഡിയുടെ സ്ഥാനം. കൂടുതല്‍ പേര്‍ ഗൂഗിള്‍ ചെയ്ത ചിത്രങ്ങളുടെ പട്ടികയില്‍ ഒമ്പതാമതാണ് പ്രഭാസ്-പൃഥ്വി കൂട്ടുകെട്ടില്‍ ഇറങ്ങിയ സലാര്‍ പാര്‍ട്ട്-1. 

ശ്രദ്ധ കപൂര്‍- രാജ്കുമാര്‍ റാവു പ്രധാന വേഷത്തിലെത്തിയ സ്ത്രീ -2 ആണ് പട്ടികയില്‍ ഒന്നാമതുള്ളത്. 2018 ല്‍ എത്തിയ ഹൊറര്‍ ചിത്രം സ്ത്രീയുടെ തുടര്‍ച്ചയായിരുന്നു സ്ത്രീ-2. ബോളിവുഡ് ചിത്രം 12ത്ത് ഫെയില്‍, ലാപതാ ലേഡീസ്, ഹനുമാന്‍, മഹാരാജ, മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്,ആവേശം, ദി ഗോട്ട് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. എപ്പിക് സയന്‍സ് വിഭാഗത്തില്‍പ്പെട്ട നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കല്‍ക്കി എഡി. സംഘര്‍ഷവും കാലാവസ്ഥയും ദുരന്തവും മൂലം നശിപ്പിക്കപ്പെട്ട ഡിസ്ടോപിയന്‍ പ്രപഞ്ചത്തില്‍ സജ്ജീകരിച്ച ചിത്രം ശക്തനായ യോദ്ധാവായ ഭൈരവയുടെ കഥയാണ് പറയുന്നത്. 

പാന്‍ ഇന്ത്യന്‍ താരമായ പ്രഭാസ് നായകനായി എത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, അന്ന ബെന്‍, ശോഭന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. പ്രഭാസ് വന്‍ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയായിരുന്നു കല്‍ക്കി. കെ.ജി.എഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സിനിമയാണ് സലാര്‍.

GOOGIL STAR PRABHAS

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES