ദുല്‍ഖറിന്റെ മകളുടെ രണ്ടാം പിറന്നാള്‍ ആഘോഷം

Malayalilife
 ദുല്‍ഖറിന്റെ മകളുടെ രണ്ടാം പിറന്നാള്‍ ആഘോഷം

താരങ്ങളെക്കാള്‍ ശ്രദ്ധിക്കപ്പെടുന്നത് താരങ്ങളുടെ മക്കളാണ്. ഇന്ന് വെളളിത്തിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒട്ടുമിക്ക യുവതാരങ്ങളും വിവാഹിതരും കുഞ്ഞുങ്ങള്‍ ഉളളവരുമാണ്. ദുല്‍ഖര്‍, പൃഥ്വിരാജ്, തുടങ്ങി യുവതാരങ്ങളെല്ലാം വിവാഹിതരും കുഞ്ഞുങ്ങളുളളവരുമാണ്. മമ്മൂട്ടിയെ പോലെ തന്നെ മലയാളികള്‍ക്ക് താരപുത്രനെയും ഇഷ്ടമാണ്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ മാത്രമല്ല, താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ദുല്‍ഖറിന്റെ മകള്‍ മറിയവും പിതാവിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരുടെ പ്രിയങ്കരിയാണ്. കുഞ്ഞു മറിയത്തിന് രണ്ടു വയസ്സായതിന്റെ സന്തോഷം പങ്കുവച്ചിരിക്കയാണ് ദുല്‍ഖര്‍ ഇപ്പോള്‍. കൂളിങ് ഗ്ലാസ്സൊക്കെ വച്ച് കിടിലന്‍ ലുക്കില്‍ നില്‍ക്കുന്ന മറിയത്തിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ദുല്‍ഖര്‍ തന്റെ സന്തോഷം പങ്കുവച്ചത്.

ഞങ്ങളുടെ പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമേ....ജീവിതത്തിലെ പ്രണയമേ....' എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് ദുല്‍ഖര്‍ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. ഇന്നലെയായിരുന്നു മറിയത്തിന്റെ രണ്ടാം പിറന്നാള്‍. ''തിളക്കമാര്‍ന്ന രണ്ട് വര്‍ഷങ്ങള്‍... നിന്നെ കുറിച്ച് പറയാന്‍ വാക്കുകള്‍ പോരാ,'' എന്നാണ് മറിയത്തിന്റെ ചിത്രം പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. ചിത്ര ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. ടോവിനോ തോമസ് , സോനം കപൂര്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ ചിത്രത്തില്‍ ആശംസകളുമായി എത്തിയിരുന്നു.  

2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകള്‍ നേര്‍ന്നിരുന്നു. ''രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍'', എന്നാണ് ദുല്‍ഖര്‍ അന്നു കുറിച്ചത്.എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവള്‍ക്കുളളതെന്നു'മാണ് മകള്‍ ജനിച്ച വിവരം ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു കൊണ്ട് ദുല്‍ഖര്‍ കുറിച്ചത്. ഡിസംബര്‍ 2011ലാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. തന്റെ മകളുടെ ചിത്രങ്ങള്‍ ദുല്‍ഖര്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മറിയത്തിന്റെ പിറന്നാളിനൊപ്പം മമ്മൂക്കയുടെയും സുല്‍ഫത്തിന്റെയും നാല്‍പ്പതാം വിവാഹവാര്‍ഷികവും ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്. 

Dulquer Salman daughter Mariyam second birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES