അവരെനിക്ക് മാങ്ങയിട്ട മീൻകറിയും ചോറും തന്നു...അന്നു വരെ ഭക്ഷണം കാണാത്ത ആളെ പോലെയാണ് ഞാൻ ഊണുകഴിച്ചത്'; യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിൽ മീൻചട്ടിയിൽ ചോറിട്ട് കഴിച്ച സീനിനെ കുറിച്ച് വാചാലനായി ദുൽഖർ; താൻ ആസ്വദിച്ച് കഴിക്കുന്ന ചിത്രത്തിനൊപ്പം 'ആ സീൻ എടുക്കാൻ അഭിനയിക്കേണ്ടി വന്നില്ലെന്നും' ഡി ക്യൂവിന്റെ കുറിപ്പ്

Malayalilife
അവരെനിക്ക് മാങ്ങയിട്ട മീൻകറിയും ചോറും തന്നു...അന്നു വരെ ഭക്ഷണം കാണാത്ത ആളെ പോലെയാണ് ഞാൻ ഊണുകഴിച്ചത്'; യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിൽ മീൻചട്ടിയിൽ ചോറിട്ട് കഴിച്ച സീനിനെ കുറിച്ച് വാചാലനായി ദുൽഖർ; താൻ ആസ്വദിച്ച് കഴിക്കുന്ന ചിത്രത്തിനൊപ്പം 'ആ സീൻ എടുക്കാൻ അഭിനയിക്കേണ്ടി വന്നില്ലെന്നും' ഡി ക്യൂവിന്റെ കുറിപ്പ്

രാധകരുടെ ദീർഘനാൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് യുവതാരം ദുൽഖർ നായകനാകുന്ന സിനിമ തിയേറ്ററിൽ എത്തിയത്. ലല്ലു എന്ന നാട്ടിൻപുറത്ത്കാരനായി ദുൽഖർ എത്തിയ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം തിയേറ്ററിൽ ഹിറ്റായി ഓടുന്ന സമയത്ത് തന്നെയാണ് ചിത്രത്തിന്റെ അണിയറയിൽ സംഭവിച്ച കാര്യത്തെ പറ്റി താരം വാചാലനാകുന്നത്. മീൻകറിയുണ്ടാക്കിയ ചട്ടിയിൽ ചോറ് കുഴച്ച് കഴിക്കുന്ന ഫോട്ടോയും ഒപ്പം പങ്കുവെച്ച കുറിപ്പുമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.

ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തിന്റെ വീട്ടിൽ ചെന്ന് മാങ്ങയിട്ട മീൻകറി കൂട്ടി ചോറുണ്ണുന്ന ചിത്രമാണ് ദുൽഖർ പങ്കുവെച്ചത്. 'കുറെ കാലമായി ഡയറ്റിങിലായിരുന്നു. അവരെനിക്ക് മാങ്ങയിട്ട മീൻകറിയും ചോറും തന്നു. ആ സീനിനു വേണ്ടി എനിക്ക് അഭിനയിക്കേണ്ടി വന്നില്ല. അന്നുവരെ ഭക്ഷണം കാണാത്ത ആളെ പോലെയാണ് ഞാൻ ഊണുകഴിച്ചത്'. ദുൽഖറിന്റെ വാക്കുകൾക്ക് പ്രേക്ഷകർ സ്‌നേഹം കൊണ്ട് പൊതിയുന്ന വാക്കുകളാണ് പങ്കുവെച്ചത്. 

നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ദുൽഖർ സൽമാൻ ചിത്രം ഒരു യമണ്ടൻ പ്രേമകഥ മികച്ച പ്രതികരണങ്ങളിലൂടെ മുന്നേറുകയാണ്. ചിത്രത്തിൽ ലല്ലു എന്ന നാട്ടിൻപുറത്തുകാരനായാണ് ദുൽഖർ വേഷമിട്ടത്. ദുൽഖർ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും തികച്ചു വ്യത്യസ്തമാണ് യമണ്ടനിലെ ലല്ലു. വേഷത്തിലും പെരുമാറ്റത്തിലുമൊക്കെ വ്യത്യസ്ഥത പുലർത്തിയ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററിൽ ലഭിക്കുന്നത്.

നവാഗതനായ ബി.സി നൗഫലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമർ അക്‌ബർ ആന്റണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് കഥയൊരുക്കിയ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് യമണ്ടൻ പ്രേമകഥയുടേയും തിരക്കഥ രചിച്ചത്. സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ നായികമാർ. സലിം കുമാർ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സൗബിൻ ഷാഹിർ, ധർമ്മജൻ, ബിബിൻ, സുരാജ് തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്.

Dulquer Salman about his experinece in oru Yamandan Premakadha movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES