Latest News

പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും; ദുബൈയും എറണാകുളവും പ്രധാന ലൊക്കേഷനുകൾ; മാജിക്കുകാരനായി ദീലീപ് വെള്ളിത്തിരയിലേക്ക്; ഇടവേളയ്ക്ക് ശേഷം നടൻ വീണ്ടും ഷൂട്ടിങ്തിരക്കുകളിലേക്ക്

Malayalilife
പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും; ദുബൈയും എറണാകുളവും പ്രധാന ലൊക്കേഷനുകൾ; മാജിക്കുകാരനായി ദീലീപ് വെള്ളിത്തിരയിലേക്ക്; ഇടവേളയ്ക്ക് ശേഷം നടൻ വീണ്ടും ഷൂട്ടിങ്തിരക്കുകളിലേക്ക്

കമ്മാരസംഭവത്തിന് ശേഷം ദീലീപ് നായകനാകുന്ന ചിത്രം പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും. ദിലീപിൻഫെ ഫെയ്്‌സ് ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷംദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് തിരിയുന്ന ചിത്രം കൂടിയാണിത്.

രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഡിങ്കൻ. ന്യൂ ടിവിയുടെ ബാനറിൽ സനൽ തോട്ടമാണ് നിർമ്മാണം. ദുബൈ, എറണാകുളം എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷൻ. റാഫിയാണ് തിരക്കഥ. പ്രൊഫസർ ഡിങ്കൻ തിരക്കഥയിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് നേരത്തെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. കുടുംബ പ്രേക്ഷകർക്ക് കൂടി രസിക്കുന്ന തരത്തിലേക്കാണ് തിരക്കഥ മാറ്റിയിട്ടുള്ളതെന്നായിരുന്നു രാമചന്ദ്രബാബു അറിയിച്ചത്.

നമിത പ്രമോദ് ആണ് ദിലീപിന്റെ നായിക. കമ്മാരസംഭവത്തിലും നമിതയായിരുന്നു നായികയായി എത്തിയത്.ഒരു മാജിക്കുകാരന്റെ വേഷമാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ദിവസം മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ ഫസ്റ്റ്ലുക്ക് ഫോട്ടോഷൂട്ട് ഒരുവർഷം മുമ്പേ പൂർത്തിയായിരുന്നു. ത്രിഡിയിലാകും സിനിമ റിലീസിനെത്തുക.

Dileep movie professor dinkan shoot start in next month

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES