Latest News

നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമയെന്ന സ്വപ്നം സാക്ഷാത്കരമായി ഡിജിറ്റല്‍ വില്ലേജ്; ടീസര്‍ കാണാം

Malayalilife
 നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമയെന്ന സ്വപ്നം സാക്ഷാത്കരമായി ഡിജിറ്റല്‍ വില്ലേജ്; ടീസര്‍ കാണാം

പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്,ഫഹദ് നന്ദു രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഡിജിറ്റല്‍ വില്ലേജ്' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരമാണ് 'ഡിജിറ്റല്‍ വില്ലേജ് '.കേരള കര്‍ണ്ണാടക ബോര്‍ഡറിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന ഈ ചിത്രത്തില്‍ സീതാഗോളി,കുമ്പള ഗ്രാമത്തിലെ കലാകാരന്മാരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വികസനം എത്തിപ്പെടാത്ത പഞ്ഞിക്കല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കള്‍ ആ ഗ്രാമവാസികളെ ഡിജിറ്റല്‍ യുഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതും അതിലേയ്ക്കുള്ള ശ്രമവുമാണ് 
'ഡിജിറ്റല്‍ വില്ലേജ്' എന്ന ചിത്രത്തില്‍ നര്‍മ്മത്തോടൊപ്പം ദൃശ്യവല്‍ക്കരിക്കുന്നത്.

യുലിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഖില്‍ മുരളി, ആഷിക് മുരളി എന്നിവര്‍ ചേര്‍ന്ന്  ആദ്യമായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീകാന്ത് നിര്‍വ്വഹിക്കുന്നു.
മനു മഞ്ജിത്ത്,സുധീഷ് മറുതളം,വിനായക് ശരത്ചന്ദ്രന്‍ 
എന്നിവര്‍എഴുതിയ വരികള്‍ക്ക് ഹരി എസ് ആര്‍ സംഗീതം പകരുന്നു. എഡിറ്റിങ്ങ്- മനു ഷാജു, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ ബി. മേനോന്‍, കലാ സംവിധാനം- ജോജോ ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉണ്ണി സി. ചീഫ് അസോസിയേറ്റ് ക്യാമറമാന്‍- സി.ആര്‍. നാരായണന്‍, അസോസിയേറ്റ് ഡയക്ടര്‍- ജിജേഷ് ഭാസ്‌കര്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ രാമവര്‍മ്മ, ചമയം- ജിതേഷ് പൊയ്യ, ലോക്കഷന്‍ മാനേജര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍- ജോണ്‍സണ്‍ കാസറഗോഡ്, സ്റ്റില്‍സ്- നിദാദ് കെ.എന്‍, ഡിസൈന്‍- യെല്ലോ ടൂത്ത്. കാസര്‍ഗോഡിലെ സീതഗോളി,കുമ്പള എന്നീ ഗ്രാമങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.പി ആര്‍ ഒ- എ എസ് ദിനേശ്

Digital Village Movie teasor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES