നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. 'ഡിറ്റക്ടീവ് പ്രഭാകരന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രം വ്യത്യസ്ത ചുവടുവയ്പ്പുകളുമായാണ് ഒരുങ്ങുന്നത്. ആ വ്യത്യസ്ഥത മറ്റൊന്നുമല്ല, ചിത്രത്തിലെ നായക കഥാപാത്രമായ 'പ്രഭാകരന്‍' ആരാകണമെന്ന് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാനുള്ള അവസരമാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതുവരെ സംഭവിച്ചിട്ടില്ലായെന്നു കരുതുന്ന ഈ മാറ്റം സിനിമയെ പ്രേക്ഷക മനസുകളിലേക്ക് ആഴത്തില്‍ പതിപ്പിക്കുമെന്ന് തീര്‍ച്ചയാണ്.
സിനിമയുടെ പേര് പ്രഖ്യാപിച്ചെങ്കിലും നായകന്‍ ആരെന്ന് അറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയിലേക്ക് മറ്റൊരു അമ്പരപ്പ് സമ്മാനിച്ചുകൊണ്ടാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജൂഡ് ആന്തണിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്റ് ബോക്‌സ് വഴി നിങ്ങള്‍ക്കിഷ്ടപ്പെട്ട നായകന്‍ ആരായാലും അവരുടെ പേര് നിര്‍ദേശിക്കാം. പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ഇന്ദുഗോപന്‍ തന്നെയാണ്.
ജൂഡ് ആന്തണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഭാകരന്‍ സീരീസ് വായിച്ചപ്പോള്‍ അമ്പരന്ന് പോയിട്ടുണ്ട് . എന്തേ ഇത് വരെ ആരും ഇത് സിനിമയാക്കിയിട്ടില്ല എന്ന്.പിന്നീട് മനോരമയിലെ പ്രിയ സുഹൃത്ത് ടോണി വഴി ഇന്ദുഗോപന്‍ ചേട്ടനെ പരിചയപ്പെട്ടപ്പോള്‍ മനസിലായി പല പ്രമുഖ സംവിധായകരും ഇത് ചോദിച്ചു ചെന്നിട്ടുണ്ടെന്നു.എന്റെ ഭാഗ്യത്തിന് ചേട്ടന്‍ ഇത് എനിക്ക് തന്നു. ജനകീയനായ ഒരു കുറ്റാന്വേഷകന്‍. അതാണ് ഞങ്ങളുടെ പ്രഭാകരന്‍ ????
പ്രഭാകരനെ വായിച്ചിട്ടുള്ളവര്‍ക്കറിയാം ഓരോ പേജിലും ഉദ്വേഗം ജനിപ്പിക്കുന്ന നീക്കങ്ങള്‍. പ്രിയ വായനക്കാരോടും പ്രേക്ഷകരോടും അതേ ഉദ്വേഗത്തോടെ ആകാംക്ഷയോടെ പ്രഭാകരനെ അവതരിപ്പിക്കാനാണ് എന്റെയും ആഗ്രഹം.
അവതരിപ്പിക്കുന്നു ' ഡിറ്റക്റ്റീവ് പ്രഭാകരന്‍ '.
ഒരുപക്ഷെ ലോകസിനിമയില്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് കാസ്റ്റിങ് ചെയ്യാനുള്ള ആദ്യ അവസരം . നിങ്ങളുടെ മനസിലുള്ള പ്രഭാകരനെ കമന്റ് വഴി നിര്‍ദ്ദേശിക്കൂ . ഞങ്ങള്‍ കാത്തിരിക്കുന്നു . Announcing the title here.
ക്ലാസ്സ്മേറ്റ്‌സ്, ചോക്ലേറ്റ്, മെമ്മറീസ് തുടങ്ങിയ ഹിറ്റുകളുടെ സ്രഷ്ടാക്കളായ അനന്തവിഷന്‍ ബാനര്‍ ആണ് നിര്‍മാണം. നീണ്ട ഇടവേളയ്ക്കുശേഷം ഇന്ദുഗോപന്റെ ശക്തമായ മടങ്ങിവരവു കൂടിയാകും ഈ സിനിമ.
അതേസമയം ജൂഡിന്റേതായി പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രം '2403 ഫീറ്റ്'ന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഏറെ മുതല്‍മുടക്കുള്ള പ്രോജക്ട് ആയതിനാല്‍ നിരവധി മുന്നൊരുക്കങ്ങള്‍ സിനിമയ്ക്ക് ആവശ്യമാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ അടുത്ത വര്‍ഷം പൂര്‍ത്തിയാകും.