ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. 2018ല്‍ ആയിരുന്നു ഇരുവരുടെ വിവാഹം. പ്രിയ ജോഡികള്‍ ഒന്നായ സന്തോഷം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. നിലവില്‍ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് താരങ്ങള്‍. ഈ അവസരത്തില്‍ ആദ്യമായി വിവാഹ വീഡിയോ ദീപികയും രണ്‍വീറും പങ്കുവച്ചു.
കരണ്‍ ജോഹര്‍ ഷോയുടെ എട്ടാം സീസണില്‍ അതിഥികളായെത്തിയത് ദീപികയും രണ്‍വീറുമായിരുന്നു. ഈ ഷോയിലൂടെയാണ് ഇരുവരുടെയും വിവാഹ വീഡിയോ റിലീസ് ചെയ്തത്. സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമുളള യാത്രയെ കുറിച്ച് ഇരുവരും മനസ്സുതുറക്കുന്നുണ്ട്.
ദീപികയെ രണ്‍വീര്‍ മാലിദ്വീപില്‍ വച്ച് പ്രൊപ്പോസ് ചെയ്തതും, അവരുടെ മാതാപിതാക്കളെ കാണാന്‍ ബംഗളുരുവില്‍ എത്തിയതിന്റെ വിശേഷങ്ങളും മറ്റും വീഡിയോയുടെ ബാക്കിഭാഗങ്ങളില്‍ കാണാം. പഞ്ചാബി-കൊങ്കിണി ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പാര്‍ട്ടിയില്‍ ദീപികമയാടുളള പ്രണയം വ്യക്തമാക്കുന്ന രണ്‍വീറിന്റെ വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
ദീപികയുടെ അച്ഛനും ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുക്കോണ്‍ രണ്‍വീറിനെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതും രസകരമായാണ്. തങ്ങള്‍ നാല് പേരടങ്ങുന്ന കുടുംബം വളരെ ബോറിങ് ആയിരുന്നുവെന്നും അവിടേക്കാണ് രണ്‍വീര്‍ വെളിച്ചമായി എത്തിയതെന്നും പ്രകാശ് പറയുന്നു.
രണ്‍വീറിനെ പ്രണയിക്കാനുളള കാരണത്തെ കുറിച്ച് ദീപിക വീഡിയോയില്‍ പറയുന്നുണ്ട്. ഉറക്കെ ചിരിച്ച് സംസാരിക്കുന്ന ജീവിതം ആഘോഷമാക്കുന്ന രണ്‍വീറിനെയാണ് എല്ലാവരും കണ്ടിട്ടുളളത്. എന്നാല്‍ ശാന്തനായ വികാരനിര്‍ഭരനായ മറ്റൊരു രണ്‍വീറുണ്ട്. ആര്‍ക്കും അത്ര പരിചിതമല്ലാത്ത ആ രണ്‍വീറിനെയാണ് താന്‍ പ്രണയിച്ചതെന്നും ദീപിക പറയുന്നു.
2013 ല്‍ റിലീസ് ചെയ്ത ഗോലിയോം കി രാസ്ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ദീപികയും രണ്‍വീറും അടുക്കുന്നത്. രണ്ട് വര്‍ഷത്തിനു ശേഷം 2015 ല്‍ മാലദ്വീപില്‍ വെച്ച് ദീപികയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രഹസ്യമായി വിവാഹനിശ്ചയവും നടത്തി. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു വിവാഹം.
ദീപിക പദുക്കോണ്‍ നായികയായ 'യേ ജവാനി ഹേ ദിവാനി'യിലെ 'കബീരാ.. 'എന്നു തുടങ്ങുന്ന വിവാഹഗാനരംഗങ്ങള്‍ ഒരുക്കിയ വെഡ്ഡിങ് ഫിലിമെറാണ് താരവിവാഹവും ഷൂട്ട് ചെയ്തത്. വിവാഹവീഡിയോയുടെ പ്രത്യേകതയെക്കുറിച്ച് വെഡ്ഡിങ് ഫിലിമെര്‍ പറയുന്നു.