ലഷ്മി റായ് ഇടവേളക്കുശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക്;പ്ലാന്‍ഡ് മര്‍ഡര്‍‌സ്റ്റോറിയുമായി ഡി എന്‍.എ.ഒഫീഷ്യല്‍ ട്രയിലര്‍ പുറത്തിറങ്ങി

Malayalilife
ലഷ്മി റായ് ഇടവേളക്കുശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക്;പ്ലാന്‍ഡ് മര്‍ഡര്‍‌സ്റ്റോറിയുമായി ഡി എന്‍.എ.ഒഫീഷ്യല്‍ ട്രയിലര്‍ പുറത്തിറങ്ങി

സിറ്റി പൊലീസ കമ്മീഷണറുടെ കസേരക്കു താഴെ മൂന്നു ബ്രൂട്ടല്‍ മര്‍ഡേഴ്‌സ്:'
ഓരോ കൊലപാതകത്തിനു മുമ്പും കൃത്യമായ മുന്നറിയിപ്പുകള്‍'' തെളച്ച ടാറാണ് ദേഹത്തേക്ക് ഒഴിച്ചിരിക്കുന്നത്.

ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അറസ്റ്റ് നടന്നിരിക്കണം.ഡി.എന്‍.എ.എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലറിലെ രംഗങ്ങളില്‍ ചിലതാണിത്.ഇന്ന് പുറത്തുവിട്ടിരിക്കുന്ന ഈ ട്രയിലര്‍ ഒരു മികച്ച ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന് ഏറെ അനുയോജ്യമായ വിധത്തിലാണ്.

മികച്ച ആക്ഷന്‍ രംഗങ്ങളും, പൊലിസ് അന്വേഷണത്തിന്റെ ഉദ്വേഗകതയും ചിത്രത്തിലുടനീളം നില നിര്‍ത്തിയുള്ളതാണ് ഈ ട്രയിലര്‍ '. സാധാരണ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുവാന്‍ പോന്നുംവിധത്തിലുള്ള ഒരു ചിത്രത്തിന്റെ ധാരണ തന്നെ ഈ ട്രയിലര്‍ നല്‍കുന്നു.

ആക്ഷന്‍ രംഗങ്ങള്‍ ഏതുതരം പ്രേഷകരേയും ഒരു പോലെ ത്രസിപ്പിക്കുന്നതാണ്. അത് ഏറ്റം മനോഹരമായിത്തന്ന
അവതരിപ്പിക്കുവാന്‍ സംവിധായകനായ സുരേഷ് ബാബുവിനു കഴിഞ്ഞിരിക്കുന്നു.അതിനനുസരിച്ചുള്ള കെട്ടുറപ്പുള്ള കഥയും, മികച്ച തിരക്കഥയും ചിത്രത്തിന്റെ കഥാഗതിയില്‍ ഏറെ ത്രസിപ്പിക്കുവാന്‍ പോന്നതാണ്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രംവലിയ മുതല്‍ മുടക്കില്‍ മികച്ച സാങ്കേതിക വിദ്യകളുടേയും സഹകരണത്തോടെയാണ്  അവതരണം.

മലയാളത്തിലെ ഒന്നസംഘം മികച്ച അഭിനേതാക്കളുടെ സാന്നിദ്ധ്യമുള്ള ഈ ചിതത്തിലെ നായകന്‍ യുവ നടന്‍ അഷ്‌ക്കര്‍ സൗദാനാണ്.ആര്‍.ജെ.ലഷ്മി നാരായണന്‍ എന്ന കഥാപാത്രത്തെയാണ് അഷ്‌ക്കര്‍ സൗദാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഈ നടനെ മെയിന്‍ സ്ടീം സിനിമയുടെ മുന്‍ നിരയിലേക്ക് എത്തിക്കാന്‍ ഏറെ സഹായകരമാകു പന്ന ചിത്രം കൂടിയായിരിക്കും ഈ ചിത്രം.,മലയാളത്തിലെ മുന്‍നിര നായികയായിരുന്ന ലഷ്മി റായ് നല്ലൊരു ഇടവേളക്കുശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും അഭിനയരംഗത്തെത്തുന്നു ഈ ചിത്രത്തിലൂടെ.

റേച്ചല്‍ പുന്നൂസ് എന്ന പൊലീസ് ഉദ്യോഗസ്ഥയേയാണ് ലക്ഷ്മി റായ് അവതരിപ്പിക്കുന്നത്. ബാബു ആന്റെണി രണ്‍ജി പണിക്കര്‍,ഇനിയാ, ഹന്നാറെജി കോശി സാസ്വിക,, ഇര്‍ഷാദ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, പത്മരാജ് രതീഷ്, കോട്ടയം നസീര്‍, രവീന്ദ്രന്‍, കൃഷ്ണ, ഡ്യക്കുള സുധീര്‍, സെന്തില്‍ കൃഷ്ണ, ഇടവേള ബാബു' റിയാസ് ഖാന്‍ ,ഗൗരി നന്ദ, രാജാസാഹിബ്, കുഞ്ചല്‍, അമീര്‍ നിയാസ്, കിരണ്‍ രാജ് സലീമാസീത, ശിവാനി, അഞ്ജലി അമീര്‍. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ, തിരക്കഥ, സംഭാഷണം - എ.കെ.സന്തോഷ്.
പ്രശസ്ത നടി സുകന്യയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.
സംഗീതം - ശരത്.
ഛായാഗ്രഹണം രവിചന്ദ്രന്‍.
എഡിറ്റിംഗ് - ജോണ്‍ കുട്ടി.
കലാസംവിധാനം - ശ്യാംകാര്‍ത്തികേയന്‍.
കോസ്റ്റ്വും - ഡിസൈന്‍ - നാഗരാജ്.
മേക്കപ്പ് -രഞ്ജിത്ത് അമ്പാടി.
സംഘട്ടനം - സ്റ്റണ്ട് സെല്‍വാ. പഴനി രാജ്, കനല്‍ കണ്ണന്‍, റണ്‍ രവി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അനില്‍ മേടയില്‍
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -വൈശാഖ് നന്ദിലത്തില്‍
പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് റിനി അനില്‍കുമാര്‍.
പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് - ജസ്റ്റിന്‍ കൊല്ലം.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്.
ജൂലൈ പതിനാലിന് ഈ ചിത്രം സെഞ്ച്വറി ഫിലിംസ് പ്രദര്‍ശനത്തിനെത്തി
ക്കുന്നു '
വാഴൂര്‍ ജോസ്.
ഫോട്ടോ - ശാലു പേയാട്.

Read more topics: # ഡി എന്‍.എ
DNA Official Trailer TS Suresh Babu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES