രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂലിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് രജനികാന്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തെത്തിയത്. ദേവ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. മാസ് ലുക്കിലുള്ള രജനികാന്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു...
രജനികാന്തിന് നന്ദി പറയുന്നതിനൊപ്പം 'ഇത് കലക്കും' എന്ന കുറിപ്പും ലോകേഷ് പങ്കുവച്ചിട്ടുണ്ട്. 1421 എന്ന നമ്പറുള്ള ഒരു കാര്‍ഡും പിടിച്ചിരിക്കുന്ന രജനികാന്തിന്റെ ബ്ലാക് ആന്റ് വൈറ്റ് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
നാഗാര്‍ജുന, ശ്രുതി ഹാസന്‍, മലയാള താരം സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നാഗാര്‍ജുനയുടെ 69-ാം പിറന്നാളിന് 'കൂലി'യുടെ അണിയറ പ്രവര്‍ത്തകര്‍ ഒരു പോസ്റ്റര്‍ പങ്കുവച്ചിരുന്നു. 'കൂലി'യിലേക്ക് നാഗാര്‍ജുനയെ സ്വാഗതം ചെയ്യുന്ന ഒരു ക്യാരക്ടര്‍ പോസ്റ്ററായിരുന്നു അത്. ചിത്രത്തില്‍ സൈമണ്‍ എന്ന കഥാപാത്രത്തെയാണ് നാഗാര്‍ജുന അവതരിപ്പിക്കുന്നത്.
ദയാല്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്നത്. പ്രീതിയായി ശ്രുതി ഹാസനും എത്തുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍, കട്ട ആറ്റിറ്റിയൂഡില്‍ പോസ് ചെയ്യുന്ന സത്യരാജിന്റെ പോസ്റ്ററും നിമിഷ നേരം കൊണ്ട് ആരാധകരുടെ ശ്രദ്ധനേടിയിരുന്നു. രാജശേഖര്‍ എന്ന കഥാപാത്രമായാണ് കൂലിയില്‍ സത്യരാജ് എത്തുന്നത്. 38 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനികാന്തും സത്യരാജും ഒരു ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നത്.
സത്യരാജ് വില്ലന്‍ വേഷത്തിലെത്തുമെന്ന അഭ്യൂഹങ്ങളെ തള്ളി മകള്‍ ദിവ്യ സത്യരാജും രംഗത്തെത്തി. സിനിമയുടെ പൂര്‍ണ്ണ കഥ തനിക്ക് അറിയാം. എന്നാല്‍ അതിപ്പോള്‍ വെളിപ്പെടുത്താനാവില്ല. എന്നാല്‍ സിനിമയില്‍ സത്യരാജ് വില്ലന്‍ കഥാപാത്രത്തെയല്ല അവതരിപ്പിക്കുക എന്ന് ഉറപ്പ് നല്‍കാമെന്ന് ദിവ്യ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവേയാണ് ദിവ്യ ഇക്കാര്യം പറഞ്ഞത്.
കലാനിധി മാരന്റെ സണ്‍ പിക്‌ചേര്‍സാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് സംഗീതവും സംഘട്ടനം അന്‍പറിവുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് ചിത്രം കൂടിയാണിത്.ആക്ഷന്‍ ഡ്രാമ വിഭാ?ഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ?ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി. സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് നടത്തുന്ന സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്.