കഴിഞ്ഞ വര്‍ഷം തമിഴില്‍ നിന്നുമെത്തി കേരളത്തിലടക്കം വന്‍ വിജയം നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി നായകനായ മഹാരാജ. നിതിലന്‍ സാമിനാഥനാണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനംചെയ്തതഇന്ത്യയിലെ മികച്ച പ്രകടനത്തിന് ശേഷം ചിത്രം ചൈനയിലും ചിത്രം റിലീസിന് എത്തിയിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണം ഇവിടെയും ലഭിക്കുന്നുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ പറയുന്നത്.
തിയറ്ററില്‍ ചിത്രം കണ്ട് പൊട്ടിക്കരയുന്ന പ്രേക്ഷകരുടെ വീഡിയോയാണ് വൈറലായത്. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ ആഴം ആരാധകരെ വല്ലാതെ സ്പര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ചുവര്‍ഷത്തിനിടെ ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമാണ് മഹാരാജ. ബോക്സോഫീസില്‍ 100 കോടിയോളം രൂപ ഇതുവരെ ചൈനയില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. സേതുപതിയുടെ മഹാരാജയെ കൂടാതെ, ഖാന്റെ ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, ആയുഷ്മാന്‍ ഖുറാനയുടെ അന്ധാദുന്‍, റാണി മുഖര്‍ജിയുടെ ഹിച്കി തുടങ്ങിയ മറ്റ് ഇന്ത്യന്‍ ചിത്രങ്ങളും ചൈനയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി സുബ്രഹ്മണ്യം, അഭിരാമി ഗോപികുമാര്‍, ദിവ്യഭാരതി, സിംഗംപുലി, അരുള്‍ദോസ്, മുനിഷ്‌കാന്ത്, സച്ചന നമിദാസ്, മണികണ്ഠന്‍, ഭാരതിരാജ എന്നിവരാണ് മഹാരാജയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.