Latest News

ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ ഒരുമിക്കുന്ന ചാട്ടുളി; ഫസ്റ്റ്  ലുക്ക് പോസ്റ്റര്‍ എത്തി

Malayalilife
ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ ഒരുമിക്കുന്ന ചാട്ടുളി; ഫസ്റ്റ്  ലുക്ക് പോസ്റ്റര്‍ എത്തി

ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന 'ചാട്ടുളി ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

അട്ടപ്പാടിയില്‍ ചിത്രീകരണം  പൂര്‍ത്തിയാക്കിയ ഈ ചിത്രത്തില്‍ 
കാര്‍ത്തിക് വിഷ്ണു, ശ്രുതി ജയന്‍, ലതാ ദാസ്, വര്‍ഷ പ്രസാദ്, തുടങ്ങിയവരും അഭിനയിക്കുന്നു.നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷന്‍സ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളില്‍
നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന  ചാട്ടുളി ' എന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ജയേഷ് മൈനാഗപ്പള്ളിഎഴുതുന്നു.

പ്രമോദ്. കെ. പിള്ള ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,ആന്റണി പോള്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, ജസ്റ്റിന്‍ ഫിലിപ്പോസ് എന്നിവര്‍ സംഗീതം പകരുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അജു വി.എസ്. 
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര,എഡിറ്റര്‍-അയൂബ് ഖാന്‍,
കല-അപ്പുണ്ണി സാജന്‍, മേക്കപ്പ് -റഹിം കൊടുങ്ങല്ലൂര്‍,വസ്ത്രാലങ്കാരം-രാധാകൃഷ്ണന്‍ മങ്ങാട്,
അസോസിയേറ്റ് ഡയറക്ടര്‍-രാഹുല്‍ കൃഷ്ണ,അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്-
കൃഷ്ണകുമാര്‍ ഭട്ട്, നൗഫല്‍ ഷാജ് ഉമ്മര്‍, ഡോ.രജിത്കുമാര്‍,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-
ബാബുരാജ് മനിശ്ശേരി, ജബ്ബാര്‍ മതിലകം, 
ലൊക്കേഷന്‍ മാനേജര്‍- പ്രസാദ് ശ്രീകൃഷ്ണപുരം,
സംഘട്ടനം-ബ്രൂസ് ലി രാജേഷ്, പ്രദീപ് ദിനേശ്,
സ്റ്റില്‍സ്-അനില്‍ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫന്‍,പി ആര്‍ ഒ-എ എസ് ദിനേശ്


 

Read more topics: # ചാട്ടുളി
Chattuli first look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES