Latest News

വെബ് സീരീസുമായി തൃഷ; പ്രധാന വേഷത്തില്‍ ഇന്ദ്രജിത്തും; 'ബൃന്ദ' ടീസര്‍ പുറത്ത്

Malayalilife
വെബ് സീരീസുമായി തൃഷ; പ്രധാന വേഷത്തില്‍ ഇന്ദ്രജിത്തും; 'ബൃന്ദ' ടീസര്‍ പുറത്ത്

തൃഷ പ്രധാന വേഷത്തിലെത്തുന്ന ക്രൈം- ത്രില്ലര്‍ വെബ് സീരീസ് 'ബൃന്ദ'യുടെ റിലീസ് ടീസര്‍ പുറത്ത്. മലയാളത്തില്‍ നിന്ന് ഇന്ദ്രജിത്തും സീരീസില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ഹിന്ദി ഭാഷകളിലാണ് സൂര്യ മനോജ് വംഗല തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ശേബ സീരീസ് എത്തുന്നത്.

സോണി ലിവിലൂടെ ഓഗസ്റ്റ് 2 മുതലാണ് സീരീസ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. തൃഷ നായികയായെത്തുന്ന ആദ്യ വെബ് സീരീസ് കൂടിയാണ് ബൃന്ദ. ആന്ധ്രപ്രദേശില്‍ നടന്ന യഥാര്‍ത്ഥ കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് സീരീസിന്റെ പ്രമേയം

സൂര്യ മനോജ് വംഗലയുടെയും പദ്മാവതി മല്ലടിയുടെയുമാണ് 'ബൃന്ദ'യുടെ തിരക്കഥ. സംഗീത സംവിധാനം ശക്തികാന്ത് കാര്‍ത്തിക്കും പ്രൊഡക്ഷന്‍ ഡിസൈന്‍ അവിനാശ് കൊല്ലയും കൈകാര്യം ചെയ്യുന്നു.

ദിനേശ് കെ. ബാബു ഛായാഗ്രഹണവും അന്‍വര്‍ അലി ചിത്രസംയോജനവും നിര്‍വഹിക്കുന്നു. ജയ പ്രകാശ്, അമാനി, രവീന്ദ്ര വിജയ്, ആനന്ദ് സാമി, രാകേന്ദു മൗലി എന്നിവരും ഉദ്വേഗജനകമായ ഈ ക്രൈം ത്രില്ലറില്‍ മുഖ്യവേഷങ്ങളില്‍ അണിനിരക്കുന്നു.

Brinda Tamil Official Teaser Trisha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES