അശോക് സെല്‍വനും ശന്തനു ഭാഗ്യരാജും ഒന്നിക്കുന്ന 'ബ്ലൂ സ്റ്റാര്‍' റിലീസ് നാളെ...

Malayalilife
topbanner
അശോക് സെല്‍വനും ശന്തനു ഭാഗ്യരാജും ഒന്നിക്കുന്ന 'ബ്ലൂ സ്റ്റാര്‍' റിലീസ് നാളെ...

ശോക് സെല്‍വന്‍, ശന്തനു ഭാഗ്യരാജ്, കീര്‍ത്തി പാണ്ഡ്യന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ എസ് ജയകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് സ്പോര്‍ട്സ് ഡ്രാമ ചിത്രം 'ബ്ലൂ സ്റ്റാര്‍' ജനുവരി 25ന് റിലീസ് ചെയ്യും.

ശക്തി ഫിലിം ഫാക്ടറി ഓള്‍ ഇന്ത്യ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ വിതരണത്തിനെത്തിക്കുന്നു. ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസ്. 

കായികരംഗത്ത് രാഷ്ട്രീയത്തിന്റെ ഇടപെടല്‍ മൂലം കളിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന ക്രിക്കറ്റ് താരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അരക്കോണം പട്ടണത്തിലാണ് കഥ നടക്കുന്നത്. രഞ്ജിത്തായ് അശോക് സെല്‍വനും രാജേഷായ് ശന്തനു ഭാഗ്യരാജും വേഷമിടുന്ന ചിത്രം നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാ രഞ്ജിത്താണ് നിര്‍മ്മിക്കുന്നത്. 

ഛായാഗ്രഹണം: അഴകന്‍, ചിത്രസംയോജനം: സെല്‍വ ആര്‍ കെ, സംഗീതം: ഗോവിന്ദ് വസന്ത, പിആര്‍ഒ: ശബരി.

Blue Star will be released tomorrow

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES