Latest News

പുറത്തിറങ്ങി രണ്ടാം ദിവസം ട്രെന്റിങില്‍ ഒന്നാമതായി ഇടംപിടിച്ച് ബിഗില്‍ ട്രെയിലര്‍; ഇത് വരെ കണ്ടത് രണ്ട് കോടിയിലധികം പേര്‍; മൂന്ന് ഗെറ്റപ്പുകളിലായി വിജയ് എത്തിയ  മാസും ക്ലാസും ചേര്‍ന്ന ട്രെയിലര്‍ കാണാം

Malayalilife
പുറത്തിറങ്ങി രണ്ടാം ദിവസം ട്രെന്റിങില്‍ ഒന്നാമതായി ഇടംപിടിച്ച് ബിഗില്‍ ട്രെയിലര്‍; ഇത് വരെ കണ്ടത് രണ്ട് കോടിയിലധികം പേര്‍; മൂന്ന് ഗെറ്റപ്പുകളിലായി വിജയ് എത്തിയ  മാസും ക്ലാസും ചേര്‍ന്ന ട്രെയിലര്‍ കാണാം

ളപതി വിജയ്യെ നായകനാകുന്ന 'ബിഗിലി'ന്റെ ട്രെയ്ലര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴും യുട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ട്രെയിലര്‍. ഇതിനോടകം തന്നെ ട്രെയിലര്‍ കണ്ടത് രണ്ട് കോടിയിലധികം പേരാണ്,ചുരുങ്ങിയ സമയം കൊണ്ട് 13 ലക്ഷത്തിലധികം ആളുകള്‍ കണ്ട ട്രെയിലര്‍ ഒരുദിവസംകൊണ്ട് ഒരുകോടി എഴുപത് ലക്ഷത്തിലേറെ പേര്‍ ട്രെയിലര്‍ കാണുകയും രണ്ടാം ദിനമായ ഇന്ന് രണ്ട് കോടി കാഴ്ച്ചക്കാരിലെത്തുകയും ആയിരുന്നു. എങ്ക ആട്ടം വെരിത്തനമായിരിക്കുമെന്ന പഞ്ച് ഡയലോഗാണ് ട്രെയിലറില്‍ ഏറെ കൈയടി നേടുന്നത്.

വിജയ്യുടെ മരണമാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ഫുട്ബോള്‍ പശ്ചാത്തലവും കൂടി ബോക്സോഫീസ് ഇളക്കി മറിക്കുന്ന ചേരുവകളെല്ലാം ട്രെയിലറിലുണ്ട്.'അങ്ങനെ ഈ ദീപാവലി അണ്ണനും പിള്ളേരും എടുത്തു'', ''ആവര്‍ത്തിച്ച് കണ്ടു കൊണ്ടിരിക്കുകയാണ്, സിനിമക്കായി കാത്തിരിക്കാനാവുന്നില്ല'', ''കടവുളേ വേറെ ലെവല്‍ ആയിരുക്ക്'', ''വെറിത്തനം'', ''അറ്റലീ മാജിക്'' എന്നിങ്ങനെ നിരവധി കമന്റുകളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. അറ്റലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ബോളിവുഡ് താരം ജാക്കി ഷ്രോഫും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു

എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലപതി എസ്. അഘോരം ആണ് ചിത്രം നിര്‍മിക്കുന്നത്. അത്ലിയും എസ്. രമണഗിരിവാസനുംമ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Bigil Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES