ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെറ മകള്‍ ആലിയ കശ്യപ് വിവാഹിതയാകുന്നു. ഷേയ്ന്‍ ഗ്രിഗറിയാണ് വരന്‍. മകളുടെ ഹല്‍ദി ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് അനുരാഗ് തെന്നയാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ആലിയയും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഹല്‍ദിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മഞ്ഞളിലും പൂക്കളിലും കുളിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്ന ആലിയയേയും ഷെയ്നിനേയുമാണ് ചിത്രങ്ങളില്‍ കാണുന്നത്. ആലിയയുടെ അടുത്ത സുഹൃത്തായ നടി ഖുശി കപൂറിനേയും ചിത്രത്തില്‍ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസകള്‍ അറിയിച്ച് എത്തുന്നത്.
വിവാഹത്തിന് മുന്നോടിയായുളള ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങളും ആലിയ പോസ്റ്റ് ചെയ്തിരുന്നു. ഏറെ നാളായി ഷെയ്നുമായി പ്രണയത്തിലാണ് ആലിയ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ് ആലിയ.
ആലിയാ കശ്യപിന്റെ സുഹൃത്തായ ഖുഷി കപൂറും, സോഷ്യല്‍മീഡിയയില്‍ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നടി ശ്രീവിദ്യയുടെ മകളും ജാന്‍വി കപൂറിന്റ. സഹോദരിയുമാണ് ഖുഷി.