ഇന്ത്യന്‍ സിനിമയിലെ അഴകിന്റെ റാണി എന്ന പേരിന് ഐശ്വര്യ എന്നല്ലാതെ മറ്റൊരു പേര് നല്കാനാവില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് സജീവമായ നടി ഫാഷന്‍ റാമ്പുകളിലും സജീവമാവുകയാണ്. മകള്‍ ആരാധ്യയ്ക്കൊപ്പം തന്നെയാണ് നടി റാമ്പുകളിലും എത്തുക.
അടുത്തിടെ ദോഹയില്‍നടന്ന ഫാഷന്‍ വീക്കന്‍ഡ് ഇന്റര്‍നാഷണല്‍ 2018 ല്‍ ഐശ്വര്യ തിളങ്ങി. പ്രശസ്ത ഡിസൈനര്‍ മനിഷ് മല്‍ഹോത്രയുടെ ഷോസ്റ്റോപ്പര്‍ ആയാണ് താരം റാമ്പിലെത്തിയത്. കാഴ്ചക്കാരുടെ കണ്ണുകളില്‍ വിസ്മയിപ്പിക്കുന്ന കാഴ്ചയായി ഐഷ് നിറഞ്ഞു നിന്നു.മിന്നിമറയുന്ന കാമറ ഫ്ളാഷുകളുടെ പ്രഭയില്‍ റാംപില്‍ അണിനിരന്ന സുന്ദരിമാര്‍ക്കിടയിലും എല്ലാ കണ്ണുകളും താരറാണിയിലായിരുന്നു.
പേള്‍ വൈറ്റും ചുവപ്പും നിറങ്ങള്‍ സമന്വയിപ്പിച്ച് ഒരുക്കിയ ഗൗണിലായിരുന്നു ഐശ്വര്യയെത്തി. ഐശ്വര്യയുടെ വസ്ത്രത്തിന്റെ കുട്ടി പതിപ്പായിരുന്നു ആരാധ്യയുടെ വേഷം. റാംപിലൂടെ നടന്നുവന്ന ഐശ്വര്യ സദസില്‍ തനിക്കു മുന്നിലിരിക്കുന്നവരുടെ ആരാധ്യയ്ക്ക് ഫ്ളൈയിങ് കിസ്സ് നല്‍കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുകയാണ്.