ഐശ്വര്യ അഭിഷേക് ബച്ചന്‍ വിവാഹമോചനം എന്ന അഭ്യൂഹം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയിട്ട് ആറു മാസത്തിലേറെയായി. ഇരുവരും അവരുടെ അടുത്ത വൃത്തങ്ങളും ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ചൂട് കൂട്ടുന്ന ഒരു സൂചനയും നല്‍കിയിരുന്നില്ല. എന്നാല്‍ ഇരുവരുടെയും സമീപകാല പൊതു പരിപാടികളും അതിലുള്ള പെരുമാറ്റങ്ങളും എല്ലാം വലിയ വാര്‍ത്തകള്‍ക്കാണ് വഴിവച്ചത്. ഇപ്പോഴിതാ ഒരു വിവാഹച്ചടങ്ങില്‍ ഒരുമിച്ചെത്തി ആ ചര്‍ച്ചകള്‍ക്ക് വിരാമമിടുകയാണ് താരദമ്പതിമാര്‍.
ജുഹുവിലെ ഒരു ഹോട്ടലില്‍ നടന്ന വിവാഹത്തിലാണ് ഐശ്വര്യയും അഭിഷേകും പങ്കെടുത്തത്. ഇരുവരും ഒരുമിച്ച് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.ആതിഥേയര്‍ക്കും മറ്റ് അതിഥികള്‍ക്കുമൊപ്പം ബച്ചന്‍ ദമ്പതികള്‍ മനോഹരമായി പോസ് ചെയ്യുന്നത് കാണാം.
രണ്ടുപേരും കറുപ്പും ഗോള്‍ഡന്‍ കളര്‍ ലൈനിംഗും ഉള്ള വേഷങ്ങളാണ് ധരിച്ചിരിക്കുന്നത് എന്ന് കാണാം. ഇത് ഇരുവരും ഒന്നിച്ചാണ് എത്തിയത് എന്നതിന്റെ സൂചനയാണ് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അടുത്തിടെ ഇവരുടെ മകള്‍ ആരാധ്യയുടെ ജന്മദിനത്തില്‍ ഐശ്വ?ര്യ ആശംസകളും ചിത്രങ്ങളും പങ്കുവച്ചപ്പോള്‍ അഭിഷേകിനെ ഉള്‍പ്പെടുത്താഞ്ഞതും, അഭിഷേക് ആശംസകള്‍ പങ്കിടാതിരുന്നതും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.