ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെ വെളളഇത്തിരയിലേക്ക് എത്തിയ നടിയാണ് അഹാന കൃഷ്ണ കുമാര്‍. അതിന് ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ അഭിനയിച്ചു. രണ്ടേ രണ്ട് ചിത്രങ്ങള്‍ മാത്രമേ ചെയ്തുള്ളൂവെങ്കിലും കൃഷ്ണ കുമാറിന്റെ മകള്‍ അഹാന കൃഷ്ണകുമാര്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.ഇപ്പോള്‍ ടോവിനോയുടെ നായികയായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് താരം. ഇതിന്റെ ഇടവേളകളില്‍ മോഡലിങ് ചെയ്യുന്നു, ആല്‍ബത്തില്‍ പാടി അഭിനയിക്കുന്നു, യാത്രകള്‍ പോകുന്നു. ഇടയ്ക്കിടെ തന്റെ അനുജത്തിമാരോടൊപ്പമുളള വീഡിയോകളും അഹാന പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പമുളള ഇടവേളകളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
ഇനിയും കുറേ നല്ല സിനിമകള്‍ ചെയ്ത് കഴിവ് തെളിയിക്കാന്‍ തന്നെയാണ് അഹാനയുടെ ആഗ്രഹം. അതിനിടയില്‍ ആരും കല്യാണാലോചനയുമായി വരരുത് എന്ന് ഒരു ചിത്രത്തിലൂടെ വ്യക്തമാക്കിയിരിക്കയാണ് അഹാനയിപ്പോള്‍. അഹാന പുറത്തു വിട്ടിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചാല്‍ വിവാഹ ദിവസം താന്‍ ഇങ്ങനെയായിരിക്കും എന്നുളള അടിക്കുറിപ്പോടെയാണ് അഹാന ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇനി ഇതൊക്കെ മറികടന്ന് തന്നെ വിവാഹം കഴിപ്പിക്കാന്‍ എല്ലാ വീട്ടുകാരെയും പോലെ അച്ഛനും അമ്മയും നിര്‍ബന്ധിച്ചാല്‍, വിവാഹ ദിവസം തന്റെ ലുക്ക് എങ്ങനെയായിരിക്കും എന്ന ക്യാപ്ഷനോടെ പുറത്തുവിട്ടിരിക്കയാണ്. പെണ്‍വീട് എന്നാണ് പൊതുവേ അഹാനയുടെ കുടുംബത്തെ പറയുന്നത്. നാലു പെണ്‍മക്കളാണ് നടന്‍ കൃഷ്ണകുമാറിന് മൂത്ത മകള്‍ അഹാന വെളളിത്തിരയില്‍ നായികയായി തിളങ്ങുകയാണ്. അഹാനയ്ക്കു പിന്നാലെ കൃഷ്ണകുമാറിന്റെ മറ്റു പുത്രിമാരും വെളളിത്തിരയിലേക്ക് എന്നെത്തും എന്ന കാത്തിരിപ്പിലാണ് ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍.