ചുവന്ന നിറത്തിലുളള വസ്ത്രങ്ങളിൽ തിളങ്ങി താരം; ഗ്ലാമറസ് മേക്കോവർ ചിത്രം പങ്കുവച്ച് നടി നിഖില വിമൽ; നാടന്‍ ലുക്ക് ഉപേക്ഷിച്ചത് മോശമായിപ്പോയി എന്ന് ആരാധകരുടെ കമന്റ്; താരത്തിന്റെ ഗ്ലാമറസ് ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
topbanner
 ചുവന്ന നിറത്തിലുളള വസ്ത്രങ്ങളിൽ  തിളങ്ങി താരം; ഗ്ലാമറസ് മേക്കോവർ ചിത്രം പങ്കുവച്ച്  നടി നിഖില വിമൽ; നാടന്‍ ലുക്ക് ഉപേക്ഷിച്ചത് മോശമായിപ്പോയി എന്ന് ആരാധകരുടെ കമന്റ്; താരത്തിന്റെ ഗ്ലാമറസ് ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

 അരവിന്ദന്റെ അതിഥികള്‍ എന്ന  സിനിമയിലൂടെ ഒരിടവേളയ്ക്ക് ശേഷം   മലയാളത്തിലേക്ക് എത്തിയ നടിയാണ് നിഖില വിമല്‍. ഈ സിനിമ താരത്തിന്റെ കരിയറിൽ വലിയ ഒരു വഴിത്തിരിവായിരുന്നു സമ്മാനിച്ചിരുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് എന്ന സിനിമയ്ക്ക് പിന്നാലെ  ഞാന്‍ പ്രകാശന്‍ എന്ന താരത്തിന്റെ ചിത്രവും ഏറെ വിജയം നേടിയ ഒന്നായിരുന്നു. 

നിഖിലയുടേതായി ഈ വര്‍ഷമാദ്യം ബ്ലോക്ക്ബസ്റ്ററാണ് അഞ്ചാം പാതിര. ഈ ചിത്രം തന്നെയായിരുന്നു താരത്തിന്റെ ഒടുവിലായി ഇറങ്ങിയ ചിത്രവും. താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവക്കാറുണ്ട്. താരം തന്റെ ചിത്രങ്ങൾ എല്ലാം തന്നെ ലോക് ഡൗണ്‍ കാലത്തും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.  ഗ്ലാമറസ്  ലുക്കിൽ ഉള്ള ഈ ഫോട്ടോഷൂട്ട് മനോരമ ഓണ്‍ലൈന്‍ കലണ്ടര്‍ ആപ്പിന് വേണ്ടിയാണ് നടത്തിയിരിക്കുന്നത്.

 നിഖില ധരിച്ചിരിക്കുന്നത് ചുവന്ന നിറത്തിലുളള വസ്ത്രമാണ്. അതോടൊപ്പമുള്ള നടിയുടെ പുതിയ ഹെയര്‍സ്റ്റൈലും ഏറെ  ശ്രദ്ധേ നേടുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് ചുവടെ കമന്ററുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നടിയുടെ മേക്കോവര്‍ നന്നായിട്ടുണ്ടെന്ന് അധികപേരും പറഞ്ഞപ്പോൾ  മറ്റ് ചിലര്‍ വിമര്‍ശനമുയർത്തിയിരുന്നു. നാടന്‍ ലുക്കാണ് താരത്തിന് ചേരുന്നത് എന്ന കമന്റും വരുന്നുണ്ട്. 

അതേസമയം ആരാധകരുടെ കമന്റുകള്‍ക്ക് നിഖിലയുടെ ഭഗത്ത് നിന്നും യാതൊരു വിധ പ്രതികരണവും ഉണ്ടായിട്ടില്ല. നിഖില വിമലിന്റെതായി അണിയറയില്‍ തയ്യാറെടുക്കുന്ന ചിത്രമാണ്  മമ്മൂട്ടി വൈദികന്റെ വേഷത്തിലെത്തുന്ന ദ പ്രീസ്റ്റ്‌.  സിനിമ സംവിധാനം നിർവഹിക്കുന്നത്  നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ്. ലവ് 24*7 എന്ന ചിത്രത്തിലൂടെയാണ് നിഖില വിമല്‍ നായികയായി അഭിനയം കുറിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളും താരം അവതരിപ്പിച്ചിരുന്നു. 

Actress nikhila vimal new make over

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES