കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റി വയ്ക്കുന്നു എന്ന് നടി ഉത്തര ഉണ്ണി.നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ താലികെട്ട് മാത്രം നടത്തി ആഘോഷങ്ങള്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റാനാണ് തീരുമാനമെന്ന് ഉത്തര ഉണ്ണി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
ആഘോഷപരിപാടികള്‍ തീരുമാനിച്ചാല്‍ അതേക്കുറിച്ച് എല്ലാവരേയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും പറഞ്ഞ ഉത്തര വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണവും നടത്തിയിട്ടുണ്ട്.
ബാംഗ്ലൂരില്‍ ബിസ്നസ് ചെയ്യുകയാണ് നിതേഷ് നായര്‍. ജനുവരിയില്‍ എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഏപ്രില്‍ അഞ്ചിനാണ് ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. പരമ്പരാഗത ആചാര പ്രകാരം തന്നെ താലികെട്ട് നടക്കും.
ഭരതനാട്യം നര്‍ത്തകിയായ ഉത്തര വവ്വാല്‍ പശങ്ക എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലെനിന്‍ രാജേന്ദ്രന്‍ ചിത്രം ഇടവപ്പാതി ആയിരുന്നു ഉത്തരയുടെ ആദ്യ മലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.