നടി നിവേദ പീതുരാജ് പൊലീസിനോട് തര്‍ക്കിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. എവിടെയാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമല്ല. കാറില്‍ പോകുന്നതിനിടെ നടിയെ പൊലീസ് തടയുന്നുതും നടി തര്‍ക്കിക്കുന്നതുമാണ് വീഡിയോയില്‍.
കാറില്‍ പോകുന്നതിനിടെ നടിയെ പൊലീസ് തടയുന്നു. ചുരിദാറാണ് താരത്തിന്റെ വേഷം. കാറിന്റെ ഡിക്കി തുറക്കാന്‍ നടിയോട് പൊലീസ് ആവശ്യപ്പെടുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറാകാതെ തര്‍ക്കിക്കുകയാണ്. പൊലീസിന് നേരെ വിരല്‍ ചൂണ്ടി സംസാരിക്കുന്നതൊക്കെ വീഡിയോയില്‍ കാണാം.
വണ്ടിയുടെ ബുക്കും പേപ്പറുമൊക്കെ കൃത്യമാണെന്നും തനിക്ക് ലൈസന്‍സുണ്ടെന്നും താരം പറയുന്നു. എന്നാല്‍ ഡിക്കി ഓപ്പണ്‍ ചെയ്യണമെന്ന് പൊലീസ് ആവര്‍ത്തിക്കുകയാണ്. ഇതിനിടെ വീഡിയോ ഷൂട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നടി ഫോണ്‍ തട്ടിപ്പറിക്കുകയാണ്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ, ഇത് ഏതെങ്കിലും പുതിയ ചിത്രത്തിന്റെയോ മറ്റോ പ്രമോഷന്‍ ആണെന്ന രീതിയിലുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. വീഡിയോയിലുള്ളത് യഥാര്‍ത്ഥ പൊലീസുകാരല്ലെന്നും, അവര്‍ യൂണിഫോം ധരിച്ചിരിക്കുന്നത് ശരിയായ രീതിയിലല്ലെന്നും കമന്റുകള്‍ വരുന്നുണ്ട്. എന്നല്‍ നടി ഇതുവരെ ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നിവേദ ശ്രദ്ധേയയായത്.