മീ ടു ക്യാംപെയ്ന്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയാകുമ്പോള്‍ പല നടിമാരും ക്യാമ്പൈയിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. പലരുടെ തുറന്നു പറച്ചിലുകളും വലിയ ഞെട്ടലാണ് സിനിമാ മേഖലയില്‍ ഉണ്ടാക്കിയത്. തന്റെ കോളേജ് പഠന കാലത്ത് ഇത്തരത്തില്‍ ഒരു ക്യാമ്പ് നടത്തിയതിനെക്കുറിച്ചുളള നടി മാളവികയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് മാളവിക. മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഇന്നത്തെ മീടൂ ക്യാമ്പൈയിനു മുന്‍പേ തന്നെ തന്നെ താന്‍ കോളജില്‍ സമാനമായ ക്യാംപെയ്ന്‍ തുടങ്ങിയതിനെക്കുറിച്ചാണ് മാളവിക പറയുന്നത്. മാളവിക പഠിച്ചത് മുംബൈയിലെ വില്‍സണ്‍ കോളജിലായിരുന്നു. കോളജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായി വന്നിരുന്ന അതിരു കടന്ന കമന്റടികളും അതിക്രമങ്ങളും വായ്നോട്ടവും നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് ചപ്പല്‍ മാരൂംഗി എന്ന പേരില്‍ ഒരു ക്യാംപെയ്ന്‍ നടത്തിയതിനെക്കുറിച്ചാണ് മാളവിക പറയുന്നത്.
ചെരുപ്പൂരി അടിക്കും എന്നായിരുന്നു ക്യാംപെയ്നിന്റെ പേര്. വായ്നോട്ടം മാത്രമല്ല അശ്ലീല പദപ്രയോദത്തിലൂടെയുള്ള കമന്റടികളും ശരീരത്തില്‍ മുട്ടിയുരുമ്മാനൊക്കെയുള്ള ശ്രമങ്ങളും എല്ലാം ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടായിരുന്നു. അതൊക്കെ അസഹനീയമായതോടെ ആയിരുന്നു ക്യാമ്പൈയിന്‍ ആരംഭിച്ചത്. ആണ്‍കുട്ടികളുടെ ഇത്തരത്തിലുളള കമന്റുകളെക്കുറിച്ച് പെണ്‍കുട്ടികളില്‍ അവബോധം വളര്‍ത്താനും സ്ത്രീകള്‍ക്കെതിരെയുളള ഇത്തരം അതിക്രമം അവസാനിപ്പിക്കാനുമാണ് ക്യാമ്പൈയിന്‍ തുടങ്ങിയതെന്ന് മാളവിക പറയുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളില്‍ പ്രതികരിക്കാനുളള ധൈര്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും മാളവിക കൂട്ടിച്ചേര്‍ക്കുന്നു.
മീ ടു വെളിപ്പെടുത്തല്‍ നല്ല ചലനമാണ് സിനിമ മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും. ജോലി സ്ഥലത്ത് നിന്ന് വനിതകള്‍ നേരിടുന്ന അതിക്രമങ്ങള്‍ കുറയ്ക്കാന്‍ ഈ ക്യാംപെയ്നു സാധിക്കുമെന്നും മാളവിക പറയുന്നു. മീടൂവിലൂടെ സ്ത്രീകള്‍ക്ക് വലിയൊരു സ്ഥാനമാണ് ലഭിച്ചതെന്നും മാളവിക കൂട്ടിച്ചേര്‍ക്കുന്നുണ്ട്.ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. രജനീകാന്ത് ചിത്രം പേട്ടയില്‍ പ്രധാനവേഷത്തില്‍ നടി അഭിനയിക്കുന്നുണ്ട്.