മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മോഹൻലാൽ നായക വേഷത്തിൽ എത്തിയ ചിത്രമായ നരസിംഹം എന്ന സിനിമയിലെ അനുരാധയായി എത്തിയാണ് പ്രേക്ഷക ഹൃദയത്തെ കീഴടക്കാൻ താരത്തിന് സാധിച്ചത്. തൻവീർ എന്ന യുവാവുമായി സിനിമയിൽ തിളങ്ങിയ സമയത്തായിരുന്നു താരത്തിന്റെ വിവാഹം. എന്നാൽ ആ ദാമ്പത്യജീവിതത്തിന് രണ്ടു വര്ഷം മാത്രമായിരുന്നു ആയുസ്സ്. തുടർന്ന് വിവാദങ്ങളിൽ താരം എത്തപ്പെട്ടു. എന്നാൽ തളരാതെ മുടങ്ങിയ പഠനം ഐശ്വര്യ പൂർത്തീകരിക്കുകയും എൻഐടിയിൽ ജോലി സമ്പാദിക്കുകയും ചെയ്തു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഫിലിപ്സ് ആൻഡ് തി മങ്കി പെൻ എന്ന ചിത്രത്തിലാണ് നടി മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത്.
മോഹന്‍ലാലിനെ നായകനക്കായി 1993ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് ബട്ടര്‍ഫ്‌ലൈസില്‍ നായിക ഐശ്വര്യ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. നിരവധി ഹാസ്യ മുഹൂര്‍ത്തങ്ങള്‍ മോഹന്‍ലാല്‍ ജഗദീഷ് കോമ്പിനേഷനില്‍ കോര്‍ത്തിണക്കിയ ബട്ടര്‍ഫ്‌ലൈസ് കോമഡിയും, സെന്റിമെന്‍സും, റൊമാന്‍സും, ആക്ഷനും നിറഞ്ഞ ഒരു കുടുംബ ചിത്രം എന്ന് തന്നെ എടുത്തു പറയാമായിരുന്നു. സിനിമയിലെ രസകരമായ ഒരു സീന്‍ ഓര്‍ത്തെടുത്ത് കൊണ്ട് മലയാളത്തില്‍ താന്‍ ചെയ്ത ഏറ്റവും മികച്ച വാണിജ്യ ചിത്രങ്ങളിലൊന്നായിരുന്നു ബട്ടര്‍ഫ്‌ലൈസ് എന്നും ഐശ്വര്യ പറയുന്നു.
മലയാളത്തില്‍ ചെയ്തതില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയായിരുന്നു ബട്ടര്‍ഫ്‌ലൈസ്. അത്രത്തോളം നിലവാരമുള്ള ഹ്യൂമര്‍ ആയിരുന്നു ആ സിനിമയിലേത്. അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്റെയും, ജഗദീഷേട്ടന്റെയും പ്രകടനം കണ്ട് എനിക്ക് ചിരി നിര്‍ത്താന്‍ പറ്റിയിട്ടില്ല. അതില്‍ എന്നെ ക്ലോറോഫോം മണപ്പിച്ച് തട്ടിക്കൊണ്ടുപോകുന്ന ഒരു സീനുണ്ട്. ആ സീന്‍ ചെയ്യുമ്പോള്‍ ജഗദീഷേട്ടന്റെയും, ലാലേട്ടന്റെയും പ്രകടനം കണ്ടു എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ക്ലോറോഫോം മണത്ത് ബോധരഹിതയായി അഭിനയിക്കുന്ന എനിക്ക് ആ സീന്‍ ചെയ്യുക അത്രത്തോളം പ്രയാസമായിരുന്നു. അതുകൊണ്ട് സംവിധായകന്‍ രാജീവ് അഞ്ചല്‍ സാറിനോട് ഞാന്‍ പറഞ്ഞു, ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍. ഐശ്വര്യ ലക്ഷ്മി പറയുന്നു.