സിമ്പു ഉടൻ വിവാഹിതനാകും; ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും; തുറന്ന് പറഞ്ഞ് താരത്തിന്റെ അച്ഛൻ ടി . രാജേന്ദർ

Malayalilife
സിമ്പു ഉടൻ വിവാഹിതനാകും; ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും; തുറന്ന് പറഞ്ഞ് താരത്തിന്റെ അച്ഛൻ ടി . രാജേന്ദർ

തെന്നിന്ത്യയിൽ ഒരുപാട് ആരാധകർ ഉള്ള നടനാണ് സിമ്പു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരം വിവാഹിതനാകുന്നു എന്നുള്ള റിപോർട്ടുകൾ ആണ് എത്തുന്നത്. താരത്തിന്റെ അച്ഛൻ ടി രാജേന്ദറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകനും നിർമാതാവുമായ ടി രാജേന്ദർ അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 

‘കാലചക്രം ഉരുളുമ്പോൾ താഴെ നിന്നവർ മുകളിലേക്ക് വരും. മുകളിലുള്ളവർ താഴെ പോവും. സിമ്പു ഉടൻ വിവാഹിതനാകും. ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും’- രാജേന്ദർ പറഞ്ഞു.

അതേസമയം  തീയറ്ററുകളിൽ സിമ്പു അതിഥി വേഷത്തിലെത്തുന്ന ചിത്രമായ മഹ എത്തിയിരിക്കുകയാണ്. യു.ആർ ജലീൽ സംവിധാനം ചെയ്ത് മതി അഴഗൻ നിർമിക്കുന്ന ചിത്രത്തിൽ ഹൻസികയാണ് നായികയായി എത്തുന്നത്. 

Read more topics: # Actor simbu,# getting married soon
Actor simbu getting married soon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES