Latest News

ആളുകള്‍ എന്നെക്കുറിച്ച് അങ്ങനെയാണ് വിചാരിക്കുന്നത്; സംഭവിച്ച് പോവുന്നതാണ്: സൈജുകുറുപ്പ്

Malayalilife
ആളുകള്‍ എന്നെക്കുറിച്ച് അങ്ങനെയാണ് വിചാരിക്കുന്നത്; സംഭവിച്ച് പോവുന്നതാണ്: സൈജുകുറുപ്പ്

യൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് സൈജു കുറുപ്പ്. നടന്‍ സിനിമ ലോകത്തേക്ക് ചേക്കേറിയിരിക്കുന്നത് ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. നായകൻ, സഹനടൻ , വില്ലൻ, കോമഡി കഥാപാത്രങ്ങൾ എല്ലാം തന്നെ തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു.സെെജു കുറുപ്പിന്റെ കരിയറില്‍  ട്രിവാന്‍ഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള പടങ്ങള്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ താരം തന്റെ കരിയറിനെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും എല്ലാം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

സൈജു കുറുപ്പിന്റെ വാക്കുകള്‍ ഇങ്ങനെ,

 വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ ഞാന്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുള്ളൂ. വില്ലന്‍ വേഷം ചെയ്തിരുന്ന ആള്‍ പിന്നീട് ഹാസ്യവേഷം അവതരിപ്പിക്കുന്ന പോലെയല്ല എന്റെ കാര്യത്തില്‍ സംഭവിച്ചത്. ചിലപ്പോള്‍ ഹ്യൂമര്‍ എന്റെ കണ്ണുകളിലോ ഞാന്‍ സംഭാഷണം അവതരിപ്പിക്കുന്നതിലോ ഉണ്ടായിരുന്നിരിക്കും.

കണ്ണുകൊണ്ട് നിങ്ങളെ ചിരിപ്പിക്കുന്നത് ബോധപൂര്‍വമല്ല, സംഭവിച്ച് പോവുന്നതാണ്. അല്ലാതെ കണ്ണ് വച്ച് കോമഡി കാണിക്കണം എന്ന് ഞാന്‍ കരുതിയിട്ടില്ല. കണ്ണ് നല്ല വലുതായത് കാരണം കണ്ണിന്റെ ചലനങ്ങളും ചേഷ്ഠകളുമെല്ലാം ആളുകള്‍ക്ക് നന്നായി കാണാനാകും. അതുകൊണ്ട് തന്നെ ക്ലോസപ്പ് ഷോട്ടൊക്കെ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് തോന്നുന്നതാണ് ഞാന്‍ കണ്ണുകൊണ്ട് അഭിനയിക്കുന്നതാണെന്ന്, സൈജു പറയുന്നു.

ട്രിവാന്‍ഡ്രം ലോഡ്ജിന് മുമ്പുള്ള ഇരുപത്തിയെട്ട് ചിത്രങ്ങളിലെ അനുഭവം വച്ച് എനിക്ക് ഹ്യൂമര്‍ ചെയ്യാന്‍ പറ്റുന്നതുമായിരുന്നിരിക്കും. പിന്നെ പലരും പറഞ്ഞ് കേട്ടിട്ടുള്ളത് തന്നെയാണ് ഈ കണ്ണിന്റെ കാര്യം. അത് ദൈവാനുഗ്രഹമാണ്. 

Actor saiju kurup words about himself

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES