സണ്ണി ലിയോണിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്; ചിത്രം വൈറല്‍

Malayalilife
topbanner
സണ്ണി ലിയോണിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്; ചിത്രം വൈറല്‍

നിരവധി ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും മമ്മൂട്ടി ചിത്രം മധുരരാജയിലെ മോഹമുന്തിരിയിലൂടെ മലയാളികള്‍ നെഞ്ചോടുചേര്‍ത്ത ബോളിവുഡ് സുന്ദരിയാണ് സണ്ണി ലിയോണ്‍. മധുരരാജയ്ക്ക് ശേഷം രംഗീല, ഷീറോ തുടങ്ങിയ മലയാളം സിനിമകളില്‍ അഭിനയിക്കാനായി സണ്ണി കരാറായിട്ടുമുണ്ട്. ഷീറോയുടെ ചിത്രീകരണത്തിനായി ഇടയ്ക്കിടയ്ക്ക് സണ്ണിയും കുടുംബവും കേരളത്തിലെത്തുന്നുമുണ്ട്. ഇപ്പോഴിിതാ സണ്ണി ലിയോണിക്കൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടന്‍

ഉറ്റ സുഹൃത്തുക്കളെ പോലെ പോസ് ചെയ്തു നില്‍ക്കുന്ന ചിത്രമാണ് ചെമ്പന്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്. സണ്ണി ലിയോണിനോടൊപ്പം, എ ഗുഡ് സോള്‍ എന്നാണ് ചെമ്പന്‍ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. താരങ്ങളും ആരാധകരും കമന്റിട്ടിട്ടുണ്ട്.

റിമ കല്ലിങ്കല്‍, വിനയ് ഫോര്‍ട്ട്, മുഹ്‌സിന്‍ പരാരി, ജിനോ ജോസ് തുടങ്ങി നിരവധിപേരുടെ കമന്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ വന്നിട്ടുണ്ട്. അതില്‍ വിനയ് ഫോര്‍ട്ട് നല്‍കിയിരിക്കുന്ന കമന്റാണ് ഏറെ രസകരം. അടുത്തിടെ വൈറലായ കോഴിക്കോട് സ്വദേശി നൈസലിന്റെ 'മച്ചാനെ, ഇത് പോരെ അളിയാ' എന്ന വാക്കുകളാണ് വിനയ് കുറിച്ചിരിക്കുന്നത്.

ഇക്കിഗായ് മൂവീസിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവരൊരുമിച്ച് നിര്‍മ്മിക്കുന്ന ഷീറോ എന്ന മലയാളം ചിത്രത്തിലാണ് സണ്ണി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രീജിത്ത് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചെമ്പനും ചിത്രത്തിന്റെ ഭാഗമാണെന്നാണ് ഈ ചിത്രം പുറത്തുവന്നതോടെ ആരാധകര്‍ക്കിടയിലെ സംസാരം.

Actor chemban vinod jose picture with sunny leone

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES