Latest News

അയല്‍ക്കാരുമായി മതിലിന്റെ പേരില്‍ തര്‍ക്കം; കോടതിയിലെത്തിയ പരാതി ഒടുവില്‍ തീര്‍പ്പായി; നടി തൃഷയുടെ അതിര്‍ത്തി തര്‍ക്കം വാര്‍ത്തകളില്‍

Malayalilife
അയല്‍ക്കാരുമായി മതിലിന്റെ പേരില്‍ തര്‍ക്കം; കോടതിയിലെത്തിയ പരാതി ഒടുവില്‍ തീര്‍പ്പായി; നടി തൃഷയുടെ അതിര്‍ത്തി തര്‍ക്കം വാര്‍ത്തകളില്‍

ടി തൃഷ കൃഷ്ണന്റെ ചെന്നൈയിലെ വസതിയുടെ പേരില്‍ നിലനിന്നിരുന്ന കേസില്‍ അയല്‍വാസിയുമായി ഒത്തുതീര്‍പ്പിലെത്തി താരം. ഈ വര്‍ഷം ആദ്യം ഫയല്‍ ചെയ്തിരുന്ന സിവില്‍ കേസിനായി കോടതിയില്‍ കെട്ടിവെച്ച ഫീസ് തുക തിരികെ നല്‍കാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തൃഷയും അയല്‍വാസിയായ മെയ്യപ്പനും ഭാര്യ കാവേരിയും അവരുടെ അഭിഭാഷകരും ഒപ്പിട്ട സംയുക്ത ഒത്തുതീര്‍പ്പ് മെമ്മോയിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്.

ജനുവരി 24ന് ആയിരുന്നു തൃഷ കേസ് ഫയല്‍ ചെയ്തത്. ഈ സിവില്‍ കേസിനായി കോടതിയില്‍ കെട്ടിവെച്ച ഫീസ് തുക തിരികെ നല്‍കാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

ചെന്നൈയിലെ സെനോടാഫ് റോഡ് സെക്കന്‍ഡ് ലെയ്‌നിലെ തൃഷയുടെ വസ്തുവിന്റെ ഭിത്തിയില്‍ അയല്‍വാസി അറ്റകുറ്റപ്പണികള്‍ നടത്തുന്നത് തന്റെ വീടിന്റെ ഘടനാപരമായ സ്ഥിരതയെ ബാധിക്കുമെന്നതിനാല്‍ നിര്‍മ്മാണപണികള്‍ക്ക് താല്‍കാലിക സ്റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൃഷയുടെ പരാതി.

തൃഷയുടെ അയല്‍വാസിയായ മെയ്യപ്പനും ഭാര്യ ശ്രീമതി കാവേരിയും 2023ല്‍ സമീപത്തുളള വസ്തു വാങ്ങുകയും കെട്ടിടം പൊളിച്ച് പുനര്‍നിര്‍മ്മാണപ്പണികള്‍ ആരംഭിക്കുകയും ചെയ്തു. ഒരു മതില്‍ അപ്പുറം നില്‍ക്കുന്ന വസ്തു പൊളിച്ചു പണിയുന്നതിലൂടെ തന്റെ കെട്ടിടത്തിന് കേടുപാടുകള്‍ വരാന്‍ സാധ്യതയുണ്ട് എന്നായിരുന്നു തൃഷയുടെ വാദം.

ആധാരപ്രകാരം കെട്ടിടം രണ്ട് യൂണിറ്റുകളാക്കി തിരിച്ചാണ് വില്‍പ്പന നടത്തിയിട്ടുളളത്. ഓവര്‍ ഹെഡ് ടാങ്കിലേക്കും ഡ്രെയിനേജ് സംവിധാനത്തിലേക്കുമുളള പൈപ്പുകള്‍ വരെ ഒന്നാണെന്നുളളതും കോടതിക്ക് ബോധ്യപ്പെട്ടു. തൃഷയുടെ വസ്തുവിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ സുരക്ഷാ മാര്‍ഗങ്ങള്‍ കോടതി ഉത്തരവിട്ടു.


സുരക്ഷ ഉറപ്പാക്കാത്ത പക്ഷം പൊതുമതില്‍ പൊളിക്കുന്നതിലൂടെ വസ്തുവിന്റെ നിലവിലെ ഘടനയില്‍ മാറ്റം സംഭവിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കുവരെ കാരണമാവുകയും ചെയ്‌തേക്കാമെന്ന് കോടതി കണ്ടെത്തി. ഇതിനെ തുടര്‍ന്നായിരുന്നു പുനര്‍ നിര്‍മ്മാണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിയില്‍ പരിഹാരനടപടികളൊന്നും ആവാത്ത സാഹചര്യത്തില്‍ ഇടക്കാല വിലക്ക് നീട്ടുകയും ചെയ്തിരുന്നു. അതേസമയം, 2024 മാര്‍ച്ച് 21ന് തൃഷയുടെ അമ്മയും അയല്‍ക്കാരിയും കോടതിക്ക് പുറമെയുളള ഒത്തുതീര്‍പ്പു സാധ്യതകള്‍ അന്വേഷിച്ചുകൊണ്ട് ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ചര്‍ച്ച വിജയിക്കുകയും തര്‍ക്കം രമ്യമായി പരിഹരിക്കുകയും ചെയ്തതായാണ് ഒടുവില്‍ താരം അറിയിച്ചിരുന്നത്. ചട്ടപ്രകാരം കോടതി ഫീസ് തിരികെ നല്‍കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Read more topics: # തൃഷ കൃഷ്ണ
Actor Trisha Krishnan settles case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക