തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിതരണം ചെയ്യുന്ന ലഡു തയാറാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുള്ള നെയ്യ് നല്‍കിയെന്ന ആരോപണം രാജ്യവ്യാപകമായി ചര്‍ച്ചചെയ്യുകയാണ്. വിഷയത്തില്‍ നിരവധി പ്രമുഖര്‍ പ്രതികരണവുമായി രംഗത്തെത്തിയുരുന്നു. സിനിമ പ്രമോഷനിടെ ലഡുവിനെ കുറിച്ച് പരാമര്‍ശം നടത്തിയ നടന്‍ കാര്‍ത്തയാണ് ഇപ്പോള്‍ പുലിവാലു പിടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന സിനിമ പ്രെമോഷനിടെയാണ് നടന്‍ ലഡുവിനെ കുറിച്ച് അഭിപ്രായം പറഞ്ഞത്. ഇതിനു പിന്നാലെ കാര്‍ത്തിക്കെതിരെ വിമര്‍ശനവുമായി തെലങ്കാന ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ രംഗത്തെത്തി. സംഭവം ചര്‍ച്ചയായതോടെ വിഷയത്തില്‍ മാപ്പു പറഞ്ഞ് പോസ്റ്റു പങ്കുവച്ചിരിക്കുയാണ് കാര്‍ത്തി.
'പ്രിയ പവന്‍ കല്യാണ്‍ സര്‍, നിങ്ങളോട് ആദരവോടെ, ഉദ്ദേശിക്കാത്ത തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. വെങ്കിടേശ്വര ഭഗവാന്റെ ഒരു എളിയ ഭക്തന്‍ എന്ന നിലയില്‍, ഞാന്‍ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു.' കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
'മെയ്യഴകന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രെമോഷനായാണ് കാര്‍ത്തി ഹൈദരാബാദിലെത്തിയത്. പരാപാടിയില്‍ 'ലഡു സെന്‍സിറ്റീവ് വിഷയമാണെന്നും, അതിനെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കേണ്ടെന്നു'മായിരുന്നു നടന്റെ പരാമര്‍ശം. അതേസമയം, തിരുപ്പതി ലഡ്ഡുവിനെ പരിഹസിക്കാനോ അത് സെന്‍സിറ്റീവ് വിഷയമാണെന്ന് പറയാനോ പാടില്ലായിരുന്നു എന്നാണ് വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പവന്‍ കല്യാണ്‍ പ്രതികരിച്ചത്.