Latest News

ഇരയ്ക്കൊപ്പം നിൽക്കുമ്പോഴും പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടെന്ന ആശ്വാസത്തിൽ മോഹൻലാൽ ബിഗ് ബോസ്! മീ ടൂവിൽ പൊല്ലാപ്പ് പിടിച്ച നടന് അമ്മയിൽ അംഗത്വമില്ല; വിനായകനെ നവ സിനിമാക്കാർ ബഹിഷ്‌കരിക്കുമോ?

Malayalilife
ഇരയ്ക്കൊപ്പം നിൽക്കുമ്പോഴും പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടെന്ന ആശ്വാസത്തിൽ മോഹൻലാൽ ബിഗ് ബോസ്! മീ ടൂവിൽ പൊല്ലാപ്പ് പിടിച്ച നടന് അമ്മയിൽ അംഗത്വമില്ല;  വിനായകനെ നവ സിനിമാക്കാർ ബഹിഷ്‌കരിക്കുമോ?

ലയാള സിനിമയ്ക്ക് ഇപ്പോൾ അത്ര നല്ല കാലമാണെന്ന് തോന്നുന്നില്ല. കോവിഡാനന്തരം നിലനിൽപ്പിനായി പരിശ്രമിക്കുമ്പോൾ വിവാദങ്ങൾ പല തരത്തിൽ വിടാതെ പിന്തുടരുകയാണ്.മലയാള സിനിമാ ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ ദിലിപ് കേസ് ഒരു വശത്ത് പുതിയ തലങ്ങളിലേക്ക് കടക്കുമ്പോഴാണ് മറുവശത്ത് ഒടിടി വിവാദവും ദുൽഖറിനെ വിലക്കലും ഫിയോക്കിന്റെ പുറത്താക്കലുമൊക്കെയായി സിനിമാ മേഖല തന്നെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നത്. അതിനിടയിലേക്കാണ് ഇപ്പോഴിത വീണ്ടും വിനായകന്റെ പരാമർശവും എത്തുന്നത്.സിനിമാ താരവുമായി ബന്ധപ്പെ്ട്ട വിഷയം ആയതിനാൽ തന്നെ സിനിമ മേഖലയിൽ നിന്നുള്ളവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരുൾപ്പടെയുള്ള സമൂഹം.

സാധാരണ ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം പ്രതികരണം തേടിയെത്തുന്നത് അമ്മയുടെ പ്രസിഡന്റായ മോഹൻലാലിലേക്കാണ്.ഇത്തരം വിഷങ്ങളിൽ എന്നും ആലോചിച്ച് മറുപടി നൽകുന്ന മോഹൻലാലിന് ദിലീപ് വിഷയത്തിൽ പറ്റിയ അമളി കൂടുതൽ വിവാദങ്ങൾക്കും പരിഹാസത്തിനും വഴിവെച്ചിരുന്നു.എന്നാൽ വിനായകന്റെ കാര്യത്തിലേക്ക് എത്തുമ്പോൾ മോഹൻലാലിന് ആശ്വാസിക്കാൻ ചെറിയ വകയുണ്ട്.അതിൽ പ്രധാനകാരണം വിനായകന് അമ്മയിൽ അംഗത്വമില്ല എന്നത് തന്നെ.അതിനാൽ തന്നെ ഇരയ്ക്കൊപ്പം നിൽക്കുമ്പോഴും പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കേണ്ട ഗതികേട് മോഹൻലാലിന് ഇക്കാര്യത്തിൽ ഉണ്ടാവില്ല.ഈ അവസരത്തിൽ വലിയ തലവേദനകളില്ലാതെ മോഹൻലാലിന് ബിഗ്‌ബോസിലേക്ക് കടക്കാൻ കഴിയും.

സിനിമയിൽ വളരെ അപൂർവ്വമായി പ്രത്യക്ഷപ്പെടുന്നതും വിനായകന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ അധികമാരോടും സംസാരിക്കാത്തതുകൊണ്ടുമാകണം വിനായകൻ സിനിമയുടെ സാധാരണ ചട്ടക്കൂടൊക്കെ ലംഘിച്ച് നടക്കുന്ന ഒരാളുമാണ്.ഈ കാരണം കൊണ്ട് തന്നെ സിനിമയുമായിമായി ബന്ധപ്പെട്ട ഒരു മുഖ്യധാര സംഘടനയിലും വിനായകൻ ഭാഗമല്ല.ഇത് ഇപ്പോൾ വിനായകനെക്കാളും ഭാഗ്യമായത് മോഹൻലാലിനും.അല്ലെങ്കിൽ ഈ വിഷയത്തിലും അമ്മയുടെ അധ്യക്ഷന് മറുപടി പറയേണ്ടി വന്നേനെ.

ഇത്തരം സ്ത്രീ സംബന്ധമായ വിഷയങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരണവുമായ എത്തേണ്ട വനിതാ കൂട്ടായ്മയായ ഡബ്ല്യു സി സിയും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.സംഘടനയുടെ മൗനവും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.സെലക്ടീവ് ആയ വിഷയങ്ങളിൽ മാത്രമാണ് സംഘടന പ്രതികരിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.ഹരീഷ് പേരടി ഉൾപ്പടെയുള്ള നടന്മാർ സംഘടനക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടും ഇപ്പോഴും സംഘടന ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.മാത്രമല്ല ആഷിഖ് അബു ഉൾപ്പെടയുള്ള സംവിധായകർ ഇത്തരം അവസരങ്ങളിൽ പ്രതിഷേധവുമായി രംഗത്ത് വരാറുണ്ട്.എന്നാൽ വിനായകന്റെ വിഷയത്തിൽ അവരും മൗനത്തിലാണ്.

മലയാളത്തിൽ അപൂർവ്വം വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന നടനാണ് വിനായകൻ.ചെറിയ വേഷത്തിൽ തുടങ്ങി തൊട്ടപ്പനിൽ നായക കഥാപാത്രം വരെ എത്തിയെങ്കിലും ചിത്രങ്ങളുടെ എണ്ണമെടുത്താൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്.വിനായകൻ പ്രത്യക്ഷപ്പെടുന്ന സിനിമകളാകട്ടെ ഈ പറയുന്ന ആഷിഖ് അബു, രാജീവ് രവി തുടങ്ങി മലയാളത്തിലെ നവ സിനിമക്കാരുടെ ചിത്രങ്ങളിലാണ്.അതിനാൽ തന്നെയാണോ സകലവിഷയത്തിലും അഭിപ്രായം പറയുന്ന മലയാളത്തിലെ നവ സിനിമക്കാർ മൗനം പാലിക്കുന്നതെന്ന ചോദ്യവും പ്രസക്തമാണ്.

ഇ്ത്തരം വിവാദപരമായ പ്രസ്താവനകളിലൂടെ വിനായകൻ വീണ്ടും വീണ്ടും ചർച്ചയിലാകുമ്പോൾ ഇനി താരത്തിന്റെ സിനിമാ ജീവിതവും ചോദ്യചിഹ്നമാവുകയാണ്. ഇത്രയും കാലം നടനെത്തേടിപ്പോയ നവസിനിമക്കാർ പോലും വിനായകനെ പിന്തുണക്കുമോ എന്നതാണ് ഏവരും ഉറ്റ് നോക്കുന്നത്.

Read more topics: # vinayakan me too issue
vinayakan me too issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക