തപ്സി പന്നു എന്ന നടിയെ കോളിവുഡ്, ടോളിവുഡ്, ബോളിവുഡ് ഇന്‍ഡസ്ട്രികളില്‍ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞ സുന്ദരിയാണ് തപ്സി പന്നു. പിങ്ക്, നാം ഷബാന, ബേബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച തപ്സിക്ക് കൈനിറയെ അവസരങ്ങളാണ് ഉള്ളത്. മലയാള സിനിമയിലും തപ്‌സി നായികയായി അഭിനയിച്ചിട്ടുണ്ട്. സോഹന്‍ സംവിധാനം ചെയ്ത ഡബിള്‍സില്‍ മമ്മൂട്ടിയുടെ നായികയായി വേഷമിട്ടത് തപ്‌സിയായിരുന്നു. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലായ താരം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയസങ്കല്പങ്ങളെക്കുറിച്ചും മനസ് തുറക്കുകയുണ്ടായി.
'ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ ആദ്യ പ്രണയം. എനിക്ക് തോന്നുന്നു എന്റെ സുഹൃത്തുക്കളെ സംബന്ധിച്ച് പ്രണയിച്ചു തുടങ്ങാന്‍ ഞാന്‍ വൈകിപ്പോയി എന്ന്. എന്നിരുന്നാലും ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ആ ബന്ധത്തെ പ്രണയമെന്നൊന്നും വിളിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല.
കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ വിട്ടിട്ടു പോയി. പത്താം ക്ലാസിലെ ബോര്‍ഡ് എക്‌സാം ആകാറായി പഠിത്തത്തില്‍ ശ്രദ്ധിക്കണം എന്നെല്ലാം പറഞ്ഞായിരുന്നു ആ ബ്രേക്കപ്പ്. അന്ന് മൊബൈല്‍ ഒന്നും ഉണ്ടായിരുന്നില്ല. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ബൂത്തില്‍ പോയി അവനെ ഫോണ്‍ വിളിച്ച് 'നീ എന്തിനാ എന്നെ വിട്ടിട്ട് പോകുന്നത് എന്ന് ചോദിച്ച് കരഞ്ഞതൊക്കെ'.
'ഓഗസ്റ്റ് ഒന്നിനാണ് ഞാന്‍ ജനിച്ചത്. ലിയോ ആണ് എന്റെ സൂര്യ രാശി. ജോലിയിലായാലും സ്വകാര്യ ജീവിതത്തിലായാലും ശ്രദ്ധാകേന്ദ്രമായിരിക്കാനാണ് എനിക്ക് താത്പര്യം. പെട്ടെന്ന് വരുതിക്ക് നിര്‍ത്താന്‍ സാധിക്കുന്ന ഒരു പങ്കാളിയെയാണ് എനിക്ക് ലഭിക്കുന്നതെങ്കില്‍ അതില്‍ എനിക്ക് വലിയ പുതുമയൊന്നും തോന്നില്ല. ഞാനുമായി എല്ലാക്കാര്യത്തിലും പൊരുത്തപ്പെടുന്ന ആളാകണം. പരസ്പരം ബഹുമാനിക്കാന്‍ കഴിയണം. എന്നെങ്കിലും അത്തരത്തില്‍ ഒരാളുമായി പ്രണയത്തിലായാല്‍ ഇതാണ് എന്റെ ഭാവി എന്ന് കരുതി മുന്നോട്ട് പോകും. പിന്നീട് കുടുംബം കുട്ടികള്‍ എന്നൊക്കെ സ്വപ്നം കാണും' തപ്‌സി പറഞ്ഞു