മലയാളത്തില്‍ വളര്‍ന്നുവരുന്ന നായകനാണ് ഷെയ്ന്‍ നിഗം. നടന്‍ അബിയുടെ മകന്‍ എന്ന സ്‌നേഹം മലയാളികള്‍ക്ക് ഷെയ്‌നിനോടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഷെയ്‌ന് എതിരെ നിരന്തരം പരാതികളാണ് എത്തുന്നത്. വെയ്ല്‍ സിനിമുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജുമായുള്ള ഷെയ്‌ന്റെ പ്രശ്‌നങ്ങള്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ജോബി ജോര്‍ജുമായി പിണങ്ങിയതും താര സംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും ഇടപെട്ടതുമെല്ലാം ചര്‍ച്ചയായി. ഒടുവില്‍ സിനിമാ സെറ്റില്‍ നിന്ന് ഷെയ്ന്‍ നിഗം പോയതും വിവാദങ്ങള്‍ക്ക് പുതിയ തലം നല്‍കി. ഇപ്പോള്‍ വെയില്‍ സിനിമയെ തന്നെ പ്രതിസന്ധിയിലാക്കിയുള്ള ഷെയ്‌ന്റെ പ്രവര്‍ത്തിയാണ് മലയാള സിനിമയെ ആകെ ഞെട്ടിച്ചിരിക്കുന്നത്.
മുടിയും താടിയും വളര്‍ത്തിയുള്ള കഥാപാത്രമാണ് വെയിലില്‍ ഷെയ്‌ന്റേത്. എന്നാല്‍ കുര്‍ബാനിയെന്ന ചിത്രത്തിന് വേണ്ടി അല്‍പം മുടി ഷെയ്ന്‍ വെട്ടിയതോടെയാണ് വെയ്ല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടനുമായി തെറ്റിയത്. ഇതിന് പിന്നാലെ വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ എത്തി. ഇതിനിടെ ഷെയ്ന്‍ നിഗമിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതാണ് ആരാധകരെയും സിനിമാക്കാരെയും ഉള്‍പെടെ എല്ലാവരെയും ഞെട്ടിച്ചത്.
മുടി നെയ്മര്‍ കട്ടില്‍ പറ്റെ വെട്ടി, ക്ലീന്‍ ഷേവ് ചെയ്ത് ജ്യൂസ് കുടിക്കുന്ന ഷെയ്ന്‍ നിഗമിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഈ മുടി വെട്ടിയതിലൂടെ വെയില്‍ സിനിമയുമായി ബന്ധപ്പെട്ട കരാറാണ് നടന്‍ ലംഘിക്കുന്നത്. ഇതിലൂടെ പ്രതിസന്ധിയിലാകുന്നത് നിര്‍മ്മാതാവ് ജോബി ജോര്‍ജും കന്നി സംവിധായക സംരഭത്തിന് ഇറങ്ങിയ ശരത്തുമാണ്. വെയില്‍ എന്ന സിനിമ ഇനി പൂര്‍ത്തിയാവുക അസാധ്യമാണ്. സിനിമയുമായി സഹകരിക്കാന്‍ താനില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഷെയ്ന്‍ നിഗമിന്റെ പുതിയ ചിത്രം. മുടി വെട്ടിയെങ്കില്‍ സിനിമ ചിത്രീകരണം അവസാനിപ്പിക്കുകയാണ് എന്ന സൂചന കൂടിയാണ് ഷെയ്ന്‍ നിഗം നല്‍കുന്നത്. സിനിമയെ പ്രതിസന്ധിയിലാക്കുന്നതാണ് നടന്റെ ഈ നടപടി. അതുകൊണ്ട് തന്നെ സിനിമാക്കാര്‍ ആരും ഷെയ്ന്‍ നിഗമിനെ പിന്തുണക്കുന്നില്ലെന്നതാണ് വസ്തുത. ഇതോടെ നടന്റെ കരിയറും പ്രതിസന്ധിയിലാകും.
നേരത്തെ നിര്‍മ്മാതാവ് ജോബി ജോര്‍ജുമായുള്ള ഭിന്നതയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഷെയ്ന്‍ വീണ്ടും വെയിലില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. എന്നാല്‍ സിനിമയില്‍ തിരികെ എത്തിയ ഷെയ്‌നിനെ പുലര്‍ച്ചെ രണ്ടര മണിവരെ നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിച്ചെന്നും സെറ്റില്‍ നിന്നും മാനസികമായി തകര്‍ന്നാണ് താരം തിരികെ എത്തിയതെന്നും താരത്തിന്റെ മാനേജര്‍ പറഞ്ഞിരുന്നു. ഇതിനിടയ്ക്ക് ഷെയ്ന്‍ സംവിധായകന്‍ ശരത്തിന് അയച്ചെന്ന് പറയുന്ന ഒരു വോയിസ്‌ക്ലിപ്പും പ്രചരിക്കുന്നുണ്ട്. ഇതോടെ വിഷയം എല്ലാ സീമകളും കടന്ന് മുന്നോട്ട് പോയി. ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഷെയ്ന്‍ പറയുന്നത്. ഒരാള്‍ക്ക് പരിചയപ്പെടാന്‍ പറ്റുന്നതില്‍ വെച്ച് ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും ഷെയ്ന്‍ പറയുന്നു. ഇതിന് പിന്നാലെയാണ് നടന്റെ മുടി മുറിച്ച ചിത്രങ്ങള്‍ എത്തിയത്. സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് മുടി വെട്ടി പുതിയ സമരമുറ ഷെയ്ന്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയ്ക്കായി നീട്ടി വളര്‍ത്തിയ താടിയും മുടിയുമായിരുന്നു വേണ്ടത്. ഈ സാഹചര്യത്തില്‍ ഒരു സിനിമ തന്നെ പൂര്‍ണമായി മുടങ്ങുന്ന വക്കിലാണ് കാര്യങ്ങള്‍ പോകുന്നത്. കഴിഞ്ഞ സംഭവത്തെ തുടര്‍ന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്. ഷെയ്നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ 'അമ്മ'യെ അറിയിച്ചിരുന്നു.
അതേസമയം ഇത് ഫോട്ടോ ഷോപ്പില്‍ ഉണ്ടാക്കിയതാണോ എന്ന ആര്‍ക്കും അറിയുകയുമില്ല. പ്രതികരണങ്ങള്‍ ഷെയ്ന്‍ നിഗമും തയ്യാറാകുന്നില്ല. ഇതോടെ മലയാള സിനിമാ ലോകം മുഴുവന്‍ തല മുടി വെട്ടിയ ഷെയ്ന്‍ നിഗമിന്റെ ചിത്രത്തിന് പിന്നാലെയാണ്.