പഞ്ചവര്‍ണത്തത്ത എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഗാനഗന്ധര്‍വ്വന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
കഥാപാത്ര വൈവിധ്യങ്ങളിലൂടെ മുന്നരപതിറ്റാണ്ടുകളില്‍ അധികമായി ഇന്ത്യന്‍ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം, എന്നേയും നിങ്ങളേയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേര്‍ന്ന് ഒരു സിനിമ. ഗാനമേള വേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസായി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു.സ്നേഹത്തോടെ കൂട്ടുകാര്‍ അയാളെ വിളിക്കുന്നു ഗാനഗന്ധര്‍വ്വന്‍.'- രമേഷ് പിഷാരടി പറയുന്നു.
രമേശ് പിഷാരടിയും ഹരി പി നായരും വീണ്ടും ഒരുമിച്ചാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
The promo teaser of new #Mammootty movie #GaanaGandharvan directed and written by #RameshPisharody was shown in theatres before the screening of #Drama. pic.twitter.com/vCWLnCDPkO
— Film77square (@film77square) November 1, 2018