സനലിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, തിലകൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പ്രിയം. സ്മൃതി ക്രിയേഷൻസിന്റെ ബാനറിൽ കെ.കെ. നായർ നിർമ്മിച്ച ഈ ചിത്രം ദീപ നായർ അഭിനയിച്ച ആദ്യചിത്രമാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സാബ് ജോൺ ആണ്. ഈ സിനിമയിലെ ആനിയെ ഏതു മലയാളി ആണ് മറന്നത്. ആദ്യത്തെയും അവസാനത്തെയും സിനിമ പ്രിയം ആയിരുന്നു എങ്കിലും ആ ഒരൊറ്റ ചിത്രം മതി ഈ നടിയെ വിശേഷിപ്പിക്കാൻ. ഒരൊറ്റ സിനിമ കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഒരു നല്ല സ്ഥാനം പിടിച്ച നടിമാരോ നടന്മാരോ വളരെ കുറച്ചു മാത്രമാണ്. അതിൽ ഒരാൾ പ്രിയം സിനിമയിലെ ആനി എന്ന കഥാപാത്രം ചെയ്ത ദീപ നായരാണ്. മലയാള സിനിമകളിലെ ഒരു നർത്തകി കൂടിയാണ് ദീപ നായർ. ഏഷ്യാനെറ്റിൽ ധാരാളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അതിലൂടെയും ശ്രദ്ധേയ ആയിട്ടുള്ള നടിയാണ് ദീപ. കുഞ്ചാക്കോ ബോബൻ അഭിനയിച്ച പ്രിയം എന്ന മലയാളം സിനിമയിലൂടെ അരങ്ങേറ്റം നടത്തി. ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു പെൺകുട്ടിയാണ് ദീപ.
1979 ൽ തിരുവനന്തപുരത്തു ഗോപാലകൃഷ്ണന്റെ മകളായി ജനിച്ചു. 2002ലായിരുന്നു ദീപയുടെ വിവാഹം. 2005ൽ ഒരു പെൺകുട്ടിക്ക് ജനനം നൽകി. ശ്രദ്ധയെന്നാണ് മൂത്ത കുട്ടിയുടെ പേര്. 2017ൽ അടുത്ത കുട്ടി ജനിച്ചു. മാധവി എന്നാണ് രണ്ടാമത്തെ കുട്ടിയുടെ പേര്. ഇരുവരോടൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ ദീപ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോഴാണ് ദീപ സിനിമയിൽ അഭിനയിച്ചത്. ആദ്യം നടിയുടെ വീട്ടിൽ നിന്നും സമ്മതിച്ചിട്ടില്ലായിരുന്നു. സിനിമയിലെ ആൾക്കാരും മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളായും സംസാരിച്ചായിരുന്നു അച്ഛൻ സമ്മതിച്ചത്. അത് തുടർന്നായിരുന്നു നടി അഭിനയിച്ചത്. അത് മികച്ച പ്രതികരണം നേടിയപ്പോൾ അച്ഛന് സന്തോഷമായി എങ്കിലും നടി സിനിമയിൽ നിന്നും മാറി നിന്നു. പ്രിയം സിനിമയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വേഷങ്ങൾ താരത്തെ തേടിയെത്തുകയുണ്ടായി. ദേവദൂതൻ, ചക്രം എന്നീ സിനിമകളിൽ വേഷം ലഭിച്ചിരുന്നു. പക്ഷേ ദീപ എല്ലാം ഉപേക്ഷിച്ച് പഠനത്തിനായും കുടുംബത്തിനായും മാറി നിൽക്കുകയായിരുന്നു.
പക്ഷേ പഠനത്തിന് വേണ്ടി പിന്നീട് സിനിമ തൽക്കാലത്തേക്ക് ഉപേക്ഷിച്ചു. പക്ഷേ അപ്പോഴേക്കും ഇൻഫോസിസിൽ ജോലി ലഭിച്ചു. 2002ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ രാജീവ് നായരുമൊത്തുള്ള വിവാഹ ശേഷം മെൽബണിലേക്ക് നടിയും പോയി. മെല്‍ബണില്‍ കുടുംബവുമായി താമസിക്കുകയാണിപ്പോൾ താരം. ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് ബാങ്കിങ് ഗ്രൂപ്പിൽ എഞ്ചിനീയറാണ് താരം ഇപ്പോൾ. മെല്‍ബണിലെത്തിയിട്ടും കലാ ജീവിതത്തെ മറന്നില്ല, മോഹിനിയാട്ടം അഭ്യസിക്കുന്നുമുണ്ട് താരം. ശ്രദ്ധ, മാധവി എന്നിവരാണ് ദീപ-രാജീവ് ദമ്പതികളുടെ മക്കൾ. കുട്ടികളുടെ സ്കൂളിലെ രസങ്ങളും അവർ വരയ്ക്കുന്ന ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. പൂർണ്ണമായും സിനിമ ഉപേക്ഷിച്ച താരം ഇപ്പോൾ കുടുംബത്തോടൊപ്പമാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നല്ല സജ്ജീവമാണ് താരം.