Latest News

ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു! മികച്ച ചിത്രമായി പാരസൈറ്റും മികച്ച നടനായി വാക്കിന്‍ ഫീനിക്സും മികച്ച നടിയായി റെനി സെല്‍വഗറും തെരഞ്ഞെടുക്കപ്പെട്ടു

Malayalilife
topbanner
ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു!  മികച്ച ചിത്രമായി  പാരസൈറ്റും മികച്ച നടനായി വാക്കിന്‍ ഫീനിക്സും മികച്ച നടിയായി റെനി സെല്‍വഗറും തെരഞ്ഞെടുക്കപ്പെട്ടു


ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഒന്നാണ് ഓസ്‌കര്‍ അവാര്‍ഡുകള്‍. ഇപ്പോഴിതാ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. സര്‍പ്രൈസുകളൊന്നുമില്ലാതെയായിരുന്നു ഇത്തവണത്തെ ഓസ്‌കാര്‍ പ്രഖ്യാപനം. പ്രതീക്ഷിച്ചതു പോലെ പാരസൈറ്റും ,1917 ആണ് ഇത്തവണ കൂടുതല്‍ തിളങ്ങിയത് മികച്ച ചിത്രമായ് പാരസൈറ്റും മികച്ച നടനായി വാക്കിന്‍ ഫീനിക്‌സും മികച്ച നടിയായി റെനി സെല്‍വഗറും തെരഞ്ഞെടുക്കപ്പെട്ടു .

ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോ ആയിരുന്നു ഓസ്‌കാറിന്റെ വേദി.കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ചടങ്ങിന് മുഴുനീള അവതാരകനില്ല എന്ന പ്രത്യേകതയും ഉണ്ട്. 24 വിഭാഗങ്ങളിലാണ് പുരസ്‌ക്കാരം്.മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പാരസൈറ്റ് ആണ് . ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും പാം ദി ഓര്‍ പുരസ്‌കാരവും പാരസൈറ്റ് ഇതിനകം നേടിയിട്ടുണ്ട്. മികച്ച ചിത്രത്തിനും മികച്ച വിദേശ ഭാഷാ ചിത്രത്തിനുമുള്ള ഇരട്ട ഓസ്‌കര്‍ നോമിനേഷന്‍ ആണ് പാരസൈറ്റ് നേടിയിട്ടുള്ളത്. അങ്ങനെ ഇരട്ട ഓസ്‌കര്‍ നോമിനേഷന്‍ നേടുന്ന ആറാമത്തെ ചിത്രമാണ് പാരസൈറ്റ്. ആദ്യമായിട്ടാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടുന്നത്. ഓസ്‌കറിന്റെ ചരിത്രത്തില്‍ ഒരു വിദേശ ഭാഷാ ചിത്രം ഇതുവരെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിട്ടില്ല. ബോംഗ് ജൂന്‍ ഹൊയാണ് പാരസൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്. ആറ് ഓസ്‌കര്‍ നോമിനേഷനുകളാണ് പാരസൈറ്റിന് ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനും ഉള്‍പ്പെടെയുള്ള നോമിനേഷനാണ് പാരസൈറ്റിന് ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനായി ബോന്‍ ജുന്‍ ഹോ തെരഞ്ഞെടുക്കപ്പെട്ടു .

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്് വൊക്വീന്‍ ഫീനിക്‌സ് ആണ്. ലിയനാര്‍ഡോ ഡികാപ്രിയോയ്‌ക്കൊപ്പം മല്‍സരിച്ചാണ് ഫീനിക്‌സ് ഓസ്‌കറില്‍ മുത്തമിട്ടത്. ജോക്കറിലെ പ്രകടനത്തിലൂടെ ഇത്തവണ അധികപേരും സാധ്യത പ്രവചിച്ചതും വൊക്വീന്‍ ഫീനിക്‌സിന് തന്നെയായിരുന്നു.സിനിമ കണ്ടവരില്‍ അധികം പേരും ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് നടന്‍ കാഴ്ചവെച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ക്രിട്ടിക്‌സ് ചോയ്‌സ്, ബാഫ്റ്റ, സാഗ് അവാര്‍ഡുകള്‍ നേടിയ ശേഷമാണ് ഫീനികസ് ഓസ്‌കറിലേക്ക് എത്തിയത്. റെനി സെല്‍വഗര്‍ ആണ് മികച്ച നടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചതിനാണ് റെനി സെല്‍വഗറിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി. ടോം ഹാങ്ക്‌സ്, ആന്റണി ഹോപ്കിന്‍സ്, അല്‍പച്ചിനോ തുടങ്ങിയവരെ പിന്തള്ളിയാണ് ബ്രാഡ് പിറ്റ് പുരസ്‌കാരം നേടിയത്. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലോറ ഡേണ്‍ സ്വന്തമാക്കി. മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.കാത്തി ബേറ്റ്‌സ്, സ്‌കാര്‍ലെറ്റ് യൊഹാന്‍സണ്‍, ഫ്‌ളോറസ് പഗ്, മാര്‍ഗട്ട് റോബി എന്നിവരെയാണ് ലോറ മറികടന്നത്.

മാര്‍ഷല്‍ ക്യൂറി ഒരുക്കിയ ദി നെയ്‌ബേര്‍സ് വിഡോക്കാണ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം കാറ്റഗറിയില്‍ പുരസ്‌കാരം നേടിയത്.
മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ഹെയര്‍ ലവാണ്. കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്‌കാരം ജാക്വിലിന്‍ ഡ്യൂറനാണ . ലിറ്റില്‍ വിമനിലെ വസ്ത്രാലങ്കാരത്തിനാണ് ഡ്യൂറന് പുരസ്‌കാരം ലഭിച്ചത്.അമേരിക്കന്‍ ഫാക്ടറിയാണ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍.മാര്‍ക്ക് റഫല്ലോയാണ് അമേരിക്കന്‍ ഫാക്ടറിയുടെ സംവിധാനം.

അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റിനും മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് പാരസൈറ്റിനും ലഭിച്ചു.സൌണ്ട് എഡിറ്റിംഗിനുള്ള പുരസ്‌കാരം ഫോര്‍ഡ് വേഴ്‌സസ് ഫെറാരിക്കും സൌണ്ട് മിക്‌സിംഗിനുള്ള അവാര്‍ഡ് 1917നും ലഭിച്ചു.ഫോര്‍ഡ് വേഴസസ് ഫെരാരി എന്ന ചിത്രത്തിലൂടെ സൗണ്ട് എഡിറ്റിങിന് ഡൊണാള്‍ഡ് സില്‍വസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു മേക്കപ്പിനും ഹെയര്‍സ്‌റ്റൈലിംഗിനുമുള്ള പുരസ്‌കാരം ബോംബ് ഷെല്ലിനാണ്. വിഷ്വല്‍ എഫ്കടിനുള്ള അവാര്‍ഡ് 1917നാണ്.മികച്ച തിരക്കഥക്കുള്ള പുരസ്‌കാരത്തിന് പുറമെ അന്താരാഷ്ട്ര ചിത്രത്തിനുള്ള അവാര്‍ഡും പാരസൈറ്റിന് ലഭിച്ചു. മികച്ച അനിമേഷന്‍ ചിത്രം ഡിസ്‌നിയുടെ ടോയ് സ്റ്റോറി 4 നേടിയപ്പോള്‍  മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം ബാര്‍ബറ ലിങ് ആണ് നേടിയത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലൂടെയാണ് പുരസ്‌കാരം കരസ്ഥമാക്കിയത്.

മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം റോജര്‍ ഡീകിന്‍സിന് ലഭിച്ചു്. 1917 എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ഓസ്‌കാര്‍ നാമനിര്‍ദേശ പട്ടിക പുറത്ത് വന്നത് മുതല്‍ ഇതേ വിഭാഗത്തില്‍ ഏറ്റവും സാധ്യത പ്രവചിക്കപ്പെട്ട ചിത്രമായിരുന്നു 1917. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം ഹില്‍ഡര്‍ ഗുഡ്‌നഡോട്ടിര്‍ നേടി. ജോക്കര്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച ഡോക്യുമെന്ററി , ലേണിങ് ടു സ്‌കേറ്റ്‌ബോര്‍ഡ് ഇന്‍ എ വാര്‍സോണിന് ലഭിച്ചു.

വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മ്മിച്ച ജോക്കറിന് 11 ഓസ്‌കാര്‍ നോമിനേഷനുകളാണ് ലഭിച്ചത്. മികച്ച മേക്കപ്പിനും കേശാലങ്കാരത്തിനുമുള്ള പുരസ്‌കാരം ബോബ് ഷെല്‍ എന്ന ചിത്രത്തിനാണ്.മികച്ച ഗാനത്തിനുള്ള പുരസ്‌കാരം റോക്കറ്റ്മാന്‍ നേടി.നെറ്റ്ഫഌക്‌സ് ചിത്രങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചിരിക്കുന്നത്.

 

Read more topics: # oscar award ,# best movie parasite
oscar award best movie parasite

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES