ഒരൊറ്റ സിനിമയിലൂടെയോ കഥാപാത്രത്തിലൂടെയോ പ്രേക്ഷക മനസ്സില്‍ ഇടംനേടുക എന്നത് എല്ലാ താരങ്ങള്‍ക്കും സാധിക്കുന്ന കാര്യമല്ല.വളരെ അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ് ഇത്തരം ഭാഗ്യങ്ങള്‍ ലഭിക്കുന്നത്.അങ്ങിനെ മലയാളി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് മഞ്ജുവാണി.ഈ പേരില്‍ അത്ര പെട്ടന്ന് ആളെ മനസ്സിലാവണം എന്നില്ല..പക്ഷെ ആക്ഷന്‍ ഹീറോ ബിജുവിലെ ഷേര്‍ളി എന്നു പറഞ്ഞാല്‍ പെട്ടന്ന് തന്നെ ആളെ തിരിച്ചറയും.. ഓട്ടോറിക്ഷക്കാരന്‍ പ്രണയിക്കുന്നുവെന്ന പരാതിയുമായി എത്തിയ ഷേര്‍ളിയെ അത്ര എളുപ്പത്തിലാണ് മലയാളിയെ ചിരിപ്പിച്ച് മനസിലേക്ക് കയറിയത്.
തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സിനിമയിലെ ആഗ്രഹങ്ങളെക്കുറിച്ചും സിനിമത്തിക്ക് പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ഷേര്‍ലിയായി മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്ക്കുന്ന നടി മഞ്ജുവാണി.
സിനിമയെന്ന മോഹം പണ്ടെ ഉണ്ടായിരുന്നുവെങ്കിലും അതൊരിക്കലും അഭിനേത്രിയായിട്ടല്ലായിരുന്നുഗായികയായിട്ട് സിനിമയിലെത്താനായിരുന്നു ആഗ്രഹമെന്നും നടി പറഞ്ഞു. എന്നാല്‍ സിനിമയിലേക്കുള്ള തന്റെ വരവും പാട്ടുകാരിയായിട്ട് തന്നെയായിരുന്നു.പക്ഷെ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയത കൊണ്ട് പാട്ടുകളും വേണ്ടവിധത്തില്‍ ആസ്വാദകരിലേക്കെത്തിയില്ല.പിന്നെ ആക്ഷന്‍ ഹീറോ ബിജുവിലേക്കെത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായാണെന്നും നടി പങ്ക് വച്ചു.
സിനിമയില്‍ എത്തിയതുകൊണ്ട് തന്നെ തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.ഇപ്പോഴും സാധാരണ ജീവിതം നയിക്കുന്നയാളാണ് ഞാന്‍.മാര്‍ക്കറ്റിലൊ മറ്റ് പൊതുഇടങ്ങളിലോ എന്നെക്കണ്ടാല്‍ അത്ഭുതപ്പെടാനും ഇല്ലെന്നും നടി പറയുന്നു.
ജോലി തേടി പുറത്തേക്ക് പോയ ആ വര്‍ഷങ്ങള്‍ ശരിക്ക് പറഞ്ഞാല്‍ ഞാന്‍ ഞാനല്ലാതെ ജീവിച്ച വര്‍ഷങ്ങളാണ്.നമ്മള്‍ക്കൊന്നും സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കാന്‍ സാധ്യതകളില്ലായിരുന്നു.പക്ഷെ ഇന്ന് അതല്ല സ്ഥിതി.. ഒരുപാട് അവസരങ്ങളുണ്ട്.പക്ഷെ എന്റെ ജീവിതം തന്നെ നോക്കുമ്പോള്‍ എനിക്ക് തോന്നും അങ്ങിനെ ചില നഷ്ടപ്പെടല്‍ ഉണ്ടായെങ്കിലും ഇന്ന് സന്തോഷിക്കാന്‍ വക വേറെയുണ്ട്.അതിനാല്‍ അ നഷ്ടങ്ങളെ ഇപ്പോള്‍ പോസറ്റീവായി കാണാന്‍ ശ്രമിക്കുന്നു.ആളുകള്‍ നമ്മളെ ചെറുതെങ്കിലും ഒരു കലാകാരിയായി അംഗീകരിക്കണം അത് മാത്രമായിരുന്നു ആഗ്രഹം.അതിപ്പോള്‍ സാധിച്ചിട്ടുണ്ട്.ഇതിലപ്പുറം എന്താണ് വേണ്ടതെന്നും നടി പങ്ക് വക്കുന്നു.