മഴയെത്തും മുന്‍പേയിലെ ശ്രുതിയെയും പുതുക്കോട്ടയിലെ പുതുമണവാളന്‍ സിനിമയില്‍ ജയറാമിന്റെ നായിക ഗീതുവിനെയുമൊന്നും മലയാള സിനിമാ പ്രേമികള്‍ അത്രപെട്ടന്നൊന്നും മറക്കാനിടയില്ല. സജീവമായി സിനിമയില്‍ നില്‍ക്കുമ്പോഴാണ് ആനി അഭിനയത്തോട് വിടപറഞ്ഞത്. വിവാഹത്തോടെ സിനിമ അവസാനിപ്പിച്ച ആനി പിന്നെ എത്തിയത് നാവില്‍ രുചിയൂറുന്ന വിഭവങ്ങളുമായി മിനിസ്‌ക്രീനിലാണ്. ഇപ്പോള്‍ താരത്തിന് പിറന്നാള്‍ ആശംസിച്ച് ഭര്‍ത്താവും സംവിധായകനുമായി ഷാജി കൈലാസ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ്.
മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ഷാജി കൈലാസും ഭാര്യ ആനിയും പ്രണയിച്ച് വിവാഹിതരായവരാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് വിവാഹിതയായ താരമാണ് ചിത്ര എന്ന ആനി. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളിലൊരാള്‍ കൂടിയാണ് ഇവര്‍. ഇന്നും താരത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകരുണ്ട്. കുക്കറി ഷോയിലൂടെ താരം വീണ്ടും സ്‌ക്രീനിലേക്കെത്തിയിരുന്നു. ്അത് കൂടാതെ സമോസ കോര്‍ണര്‍ എന്ന പേരില്‍ വ്യത്യസ്ത രുചികളൊരുക്കി താരം ബിസിനസ്സിലേക്കും ചുവടുവച്ചിരിക്കയാണ്. ഇപ്പോള്‍ ആനിയുടെ 41ാം പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ ആശംസിച്ച് ഷാജി കൈലാസ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ്. ആനിക്കൊപ്പമുളള ചിത്രങ്ങളും ഒരു കുറിപ്പുമാണ് ഷാജി കൈലാസ് പങ്കുവച്ചത്.
എന്നെ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍. എല്ലായ്പ്പോഴും എനിക്ക് നല്‍കുന്ന സ്നേഹത്തിനും കരുതലിനും നന്ദി. ഒരു ഭാര്യയിലും അമ്മയിലും ഏതൊരാളും ആഗ്രഹിക്കുന്ന സര്‍വതും നിന്നിലുണ്ട്. ഓരോ ദിവസവും ആ മുഖത്ത് കൂടുതല്‍ പുഞ്ചിരി വിരിയിക്കാന്‍ ഞാന്‍ പ്രയത്നിക്കും... അതെന്റെ വാക്ക്.. കാരണം നീയെന്നില്‍ നിറയ്ക്കുന്നത് അവര്‍ണീനയമായ സന്തോഷമാണ്. ജന്മദിനാശംസകള്‍ ചിത്ര എന്നാണ് ഷാജി കൈലാസ് ആശംസകള്‍ അറിയിച്ചത്.
ഷാജി കൈലാസിന്റെ പിറന്നാള്‍ ആശംസകള്‍ക്കു താഴെ നിരവധി ആരാധകരും പ്രിയതാരം ആനിക്ക് ജന്മദിനാശംസകളുമായെത്തി. സിനിമയില്‍ 'ആനി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരം ഷാജി കൈലാസുമായുള്ള വിവാഹത്തിനു ശേഷമാണ് ചിത്ര എന്ന പേരു സ്വീകരിച്ചത്. സ്വകാര്യ ജീവിതത്തില്‍ പുതിയ പേര് സ്വീകരിച്ചെങ്കിലും ആരാധകര്‍ക്ക് ആനി എന്ന പേരാണ് സുപരിചിതം. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടു നിന്നെങ്കിലും പാചക വിഡിയോകളിലൂടെ മിനിസ്‌ക്രീനില്‍ താരം സജീവമാണ്. സമോസ പോയിന്റ് എന്ന സംരംഭം ആരംഭിച്ച ശേഷം ഇപ്പോള്‍ റിങ്ങ്സ് ബൈ ആനീസ് എന്ന റെസ്റ്റോന്റും താരം ആരംഭിച്ചത് വന്‍ വിജയമായി മുന്നേറുകയാണ്.