Latest News

പൊരിവെയിലത്ത് പരമ്പരാഗത വസ്ത്രത്തില്‍ വില്‍പ്പന നടത്തുന്ന ആസ്മാന്‍ സോഷ്യല്‍ മീഡിയ നിറഞ്ഞ് രാജസ്ഥാനി നാടോടി പെണ്‍കുട്ടിയുടെ മേക്കോവര്‍

Malayalilife
പൊരിവെയിലത്ത് പരമ്പരാഗത വസ്ത്രത്തില്‍ വില്‍പ്പന നടത്തുന്ന ആസ്മാന്‍ സോഷ്യല്‍ മീഡിയ നിറഞ്ഞ് രാജസ്ഥാനി നാടോടി പെണ്‍കുട്ടിയുടെ മേക്കോവര്‍

രോ ദിവസവും നൂറുകണക്കിന് ആളുകളെയാണ് ഈ തിരക്കുപിടിച്ച ജീവിതത്തില്‍ കാണുന്നത്.യാത്രയ്ക്കിടയിലെ ട്രാഫിക് സിഗ്നലുകളില്‍ മൊബൈല്‍ സ്റ്റാന്‍ഡുകളും ബലൂണും വളകളുമൊക്കെ വില്‍ക്കുന്ന നാടോടി സംഘത്തിലെ പെണ്‍കുട്ടിയെ തീര്‍ച്ചയായും നമ്മള്‍ ശ്രദ്ധിച്ചു എന്ന് വരില്ല. എത്രപേരാണ് അത്തരത്തില്‍ കളിക്കോപ്പുകളൊക്കെയായി നമുക്ക് മുന്നില്‍ എത്തുന്നവരെ വെറുതെയൊന്നു നോക്കിയാലും ആ മുഖങ്ങളൊന്നും എന്നാല്‍ ഇനി കൊച്ചിയിലെ യാത്രയ്ക്കിടയില്‍ ഒന്ന് ശ്രദ്ധിക്കാം ഒരു പക്ഷെ ആസ്മാന്‍ നിങ്ങളുടെ കണ്ണിന്റെ മുന്നില്‍ പെടും.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വരെ രാജസ്ഥാനി നാടോടി സംഘത്തിലെ ഒരു പെണ്‍കുട്ടി മാത്രമായിരുന്നു ആസ്മാന്‍. അതെ സമയം ഫൊട്ടോഗ്രഫറായ മഹാദേവന്‍ തമ്പിയുടെ കാമറ കണ്ണുകളിലെ ക്യാന്‍വാസിലേക്ക് പറിച്ചു നട്ടപ്പോള്‍ ആസ്മാന് ഒരു മോഡലാവാന്‍ അധികം സമയം വേണ്ടി വന്നില്ല. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി 'ഒരു യഥാര്‍ത്ഥ മെയ്ക്ഓവര്‍' എന്ന ചിന്തയില്‍ നില്‍ക്കുമ്പോഴാണ് ആസ്മാന്‍ കണ്ണിലുടക്കുന്നത്. പരമ്പരാഗത രാജസ്ഥാനി വസ്ത്രം ധരിച്ച് പൊരി വെയിലത്ത് മൊബൈല്‍ സ്റ്റാന്‍ഡ് വില്‍ക്കുന്ന ആസ്മാനെ വച്ച് ഒരു ഫോട്ടോഷൂട്ട് അപ്പോള്‍ തന്നെ മഹാദേവന്‍ തമ്പി ഉറപ്പിച്ചു. കാര്യം അവതരിപ്പിച്ചപ്പോള്‍ ആദ്യം പേടി. ഒടുവില്‍ നിര്‍ബന്ധിച്ചപ്പോള്‍ ആസ്മാനും കുടുംബവും മേക്കോവര്‍ ഷൂട്ടിന് സമ്മതിച്ചു.

അവിടെയും കഴിഞ്ഞില്ല ട്വിസ്റ്റ്. മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് പ്രഭ്വിനോടും കോസ്റ്റ്യൂം ഡിസൈനറായ ഷെറിനോടും ഫോട്ടോഷൂട്ടിന് എത്തുന്നതുവരെ ആരാണ് 'സെലിബ്രിറ്റി' എന്ന് മഹാദേവന്‍ തമ്പി പറഞ്ഞിരുന്നില്ല. ഒടുവില്‍ ആസ്മാന്റെ മാസ്സ് എന്‍ട്രി, കൗതുകം നിറഞ്ഞ മൂഹൂര്‍ത്തങ്ങള്‍. ഒടുവില്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റും കോസ്റ്റ്യൂം ഡിസൈനറും കൂടെ ആസ്മാനെ കാര്യമായി ഒന്ന് അഴിച്ചുപണിതു.

സ്റ്റുഡിയോ ഫ്ലോറില്‍ എത്തിയ ആസ്മാനെ കണ്ട കുടുംബാംഗങ്ങള്‍ക്ക് സന്തോഷം അടക്കാനാകുന്നില്ല. പിന്നീട് മഹാദേവന്‍ തമ്പിയുടെ ക്യാമെറയില്‍ നാല് വസ്ത്രങ്ങളില്‍ നാല് ഗെറ്റപ്പില്‍ നിറഞ്ഞത് ആസ്മാന്റെ ചിത്രങ്ങള്‍ മാത്രം. പറഞ്ഞു കൊടുത്ത പോസുകള്‍ ഒരു മോഡലിന്റെ അത്രയും തന്നെ തഴക്കത്തില്‍ ആസ്മാന്‍ അനുകരിച്ചു. ഓരോ ഫോട്ടോയും കാണുമ്പോള്‍ 'താന്‍ ഇത്രയും സുന്ദരിയോ' എന്നൊരല്പം അത്ഭുതവും സന്തോഷവും കൂടിച്ചേരുന്ന ചിരി മാത്രമാണ് ആസ്മാന്റെ മുഖത്ത്.ക്ലാപ് ആണ് ഷൂട്ടിന്റെ പ്രൊഡക്ഷന്‍ നിര്‍വഹിച്ചത്. എങ്ങനെയാണ് മേക്കോവര്‍ ഫോട്ടോഷൂട്ട് യാഥാര്‍ഥ്യമായത് എന്ന് വ്യക്തമാക്കി 7 മിനുട്ടോളം ധൈര്യമുള്ള മേക്കിങ് വീഡിയോ മഹാദേവന്‍ തമ്പി യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വീഡിയോ.


 

Read more topics: # makeover of azman,# by mahadevan thambi
makeover of azman by mahadevan thambi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES