മിസ്സ് യൂ അച്ഛാ,അങ്ങയെ നഷ്ടപ്പെടല്‍ തലവേദനയാണ്,അതൊരിക്കലും വിട്ട് പോകുകയില്ല; പപ്പുവിന്റെ ഓര്‍മ്മയില്‍ മകന്റെ കുറിപ്പ്

Malayalilife
 മിസ്സ് യൂ അച്ഛാ,അങ്ങയെ നഷ്ടപ്പെടല്‍ തലവേദനയാണ്,അതൊരിക്കലും വിട്ട് പോകുകയില്ല; പപ്പുവിന്റെ ഓര്‍മ്മയില്‍ മകന്റെ കുറിപ്പ്

മലയാള സിനിമയെ ഹാസ്യത്തിന്റെ നെറുകയില്‍ എത്തിച്ച് നടനാണ് കുതിരവട്ടം പപ്പുവിന്റേത്. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ തന്റെതായ സ്ഥാനം ഉറപ്പിച്ച നടനും കൂടായായ താരത്തിന്റെ വേര്‍പാടില്‍ ഇന്ന് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ച്ച് മകന്‍ ബിനു പപ്പുവും രംഗത്ത് എത്തിയിരിക്കുകയാണ്.  ബിനു അച്ഛനെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവയ്ച്ചിരിക്കുന്നത് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു.

കുതിരവട്ടം പപ്പു സിനിമയിലേക്ക് എത്തിയിത് നാടക വേദികളില്‍ നിന്നുമാണ്. കോഴിക്കോട്ടെ നാടക വേദികളില്‍ പപ്പു നിറസാനിധ്യമായിരുന്നു. അദ്ദേഹം വെള്ളിത്തിരയിലേക്ക് ചുവട് വയ്ച്ചത് മൂടുപടം എന്ന ചിത്രത്തിലൂടെയാണ്. ഭാര്‍ഗവീനിലയം എന്ന ചിത്രത്തിന് ശേഷമാണ് അദ്ദേഹത്തിന് കുതിരവട്ടം പപ്പു എന്ന നാമം വീണത്. അദ്ദേഹത്തിന് ആ പേര് ചാര്‍ത്തി കൊടുത്തത് വൈക്കം മുഹമ്മദ് ബഷീറാണ് . പ്രക്ഷകരെ ചിരിപ്പിക്കുന്നതോടൊപ്പം കരയിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അദ്ദേഹം പ്രക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നത് എന്നും ആരാധകര്‍ ഓര്‍ത്തിരിക്കത്ത വിധത്തിലുളള കഥാപാത്രങ്ങളുമായിട്ടാണ്. ഷാജികൈലാസ് സംവിധാനം നിര്‍വഹിച്ച നരസിംഹത്തിലായിരുന്നു അദ്ദേഹം അവസാനമായി വേഷമിട്ടത്.

മണിച്ചിത്രത്താഴ്, വെള്ളാനകളുടെ നാട്, മിന്നാരം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങി തുടങ്ങിയ ചിത്രങ്ങളിലെ പപ്പുവിന്റെ കഥാപാത്രത്തെ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്.1500ലധികം ചിത്രങ്ങളിലാണ് അദ്ദേഹം തന്റെ 37 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ വേഷമിട്ടിരുന്നത്. അച്ഛനെ ഓര്‍ക്കുക എളുപ്പമാണ്. അതെന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. പക്ഷേ അങ്ങയെ നഷ്ടപ്പെടല്‍ തലവേദനയാണ്, അതൊരിക്കലും വിട്ട് പോകുകയില്ല. മിസ് യു അച്ഛാ, 20ാം ചരമവാര്‍ഷികത്തില്‍ എന്നാണ് മകന്‍ ബിനു പപ്പു ഫേസ്ബുക്കില്‍ കുറിച്ചത്. കുറിപ്പിന് താഴെ അദ്ദേഹത്തിന്റെ വേര്‍പാട് സംഭവിച്ചിട്ട് 20 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന കമന്റുകളും വന്നിട്ടുണ്ട് . 

kuthiravattom pappu 20th death anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES