Latest News

ബിബിഎ ബിരുദധാരി; മോഡല്‍ രംഗത്ത് നിന്ന് അഭിനയത്തിലേക്ക്; തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി കൃഷ്‌ണേന്ദു ഉണ്ണികൃഷ്ണന്‍ കാതോടു കാതോരത്തിലെ മീനുവായെത്തി പ്രേക്ഷക ഹൃദയം കീഴടക്കുമ്പോള്‍

Malayalilife
 ബിബിഎ ബിരുദധാരി; മോഡല്‍ രംഗത്ത് നിന്ന് അഭിനയത്തിലേക്ക്; തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി കൃഷ്‌ണേന്ദു ഉണ്ണികൃഷ്ണന്‍ കാതോടു കാതോരത്തിലെ മീനുവായെത്തി പ്രേക്ഷക ഹൃദയം കീഴടക്കുമ്പോള്‍

ഷ്യാനെറ്റിലെ ഒരു ഹിറ്റ് ടെലിവിഷന്‍ സീരിയലാണ് കാതോട് കാതോരം. 2023 ജൂലൈയില്‍ ആരംഭിച്ച  സീരിയലും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. മീനുവിന്റെയും ആദിയുടെയും കഥയാണ് പ്രധാനമായും ഈ സീരിയലില്‍ പ്രമേയമാക്കിയിരിക്കുന്നത്. മീനുവായി എത്തിയ തൃശൂര്‍ സ്വദേശിനി കൃഷ്‌ണേന്ദു ഉണ്ണികൃഷ്ണന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

നടിക്കു പുറമേ മോഡലുമാണ് മീനുവെന്ന കഥാപാത്രമായി തിളങ്ങുന്ന കൃഷ്‌ണേന്ദു ഉണ്ണികൃഷ്ണന്‍. തൃശൂര്‍ വടക്കാഞ്ചേരിക്കാരിയായ കൃഷ്‌ണേന്ദു എറണാകുളത്താണ് നിലവില്‍ താമസം. ബിബിഎ ബിരുദധാരിയായ കൃഷ്‌ണേന്ദു  ആദ്യം സുരഭിയും സുഹാസിനിയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്.

അച്ഛന്‍ ഉണ്ണികൃഷ്ണും അമ്മ മിനിയും സഹോദരി രാഗേന്ദുവും ഉള്‍പ്പെടുന്നതാണ് നടി കൃഷ്‌ണേന്ദുവിന്റെ ചെറിയ കുടുംബം. വിവിധ സൌന്ദര്യമത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 

കാതോട് കാതോരം എന്ന സീരിയല്‍ സംവിധാനം ചെയ്യുന്നത് പ്രവീണ്‍ കടക്കാവൂരാണ്. കാതോട് കാതോരം എന്ന സീരിയലിന്റെ തിരക്കഥ എഴുതുന്നത് ഗീരീഷ് ഗ്രാമികയുമാണ്. പ്രണയവും കുടുംബവും സംഘര്‍ഷവുമെല്ലാമുള്ള കഥയാണ് സീരിയലില്‍ പ്രമേയമാകുന്നത്. കാതോട് കാതോരം എന്ന ഹിറ്റ് സീരിയലിന്റെ നിര്‍മാണം ചിത്ര ഷേണായിയാണ്. കാതോട് കാതോരത്തില്‍ ആദ്യ എന്ന കഥാപാത്രമായി എത്തുന്നത് 

പ്രേക്ഷകരുടെ പ്രിയ നടനായ ജോണ്‍ ജേക്കബാണ്. ആനന്ദ് കുമാര്‍, താര കല്യാണ്‍ ഭാസ്‌കര്‍ അരവിന്ദ്, രാഹുല്‍ സുരേഷ്, മാളവിക എന്നിവരും കാതോട് കാതോരത്തില്‍ കൃഷ്‌ണേന്ദു ഉണ്ണികൃഷ്ണനും ജോണ്‍ ജേക്കബിനും ഒപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 10 മണിക്കാണ് കാതോട് കാതോരം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലും കാണാനാകും.

kathodu kathoram actors krishnendhu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES