മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ഡാന്‍സ് റിയാലിറ്റി ഷോ ആണ് ഡി ഫോര്‍ ഡാന്‍സ്. പ്രിയമണി, നീരവ് ബാവ്ലേച, പ്രസന്ന മാസ്റ്റര്‍, മംമ്ത തുടങ്ങിയവരാണ് ഷോയുടെ തുടക്കത്തില്‍ വിധികര്‍ത്താക്കളായി എത്തിയത്. ജുവല്‍ മേരി, പേളി മാണി,ഗോവിന്ദ് പത്മസൂര്യ, ആദില്‍ തുടങ്ങിയവരൊക്കെ അവതാരകരായി എത്തിയ ഷോയിലെ ജഡ്ജസ്സും മത്സരാര്‍ത്ഥികളും അവതാരകരും ഒക്കെയായിട്ടുളള അടുപ്പവും തമാശകളും ഡാന്‍സുമൊക്കെയായി പരിപാടി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ഡിഫോര്‍ ഡാന്‍സിലൂടെ പല മത്സരരാര്‍ത്ഥികളും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു.
ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് സുഹൈദ് കുക്കു. കളി, നീലി, സകലകലാശാല എന്നിവയാണ് താരം അഭിനയിച്ച ചിത്രങ്ങള്‍. ഷോകളിലൂടെയും മറ്റുമൊക്കെ പരിചിതമായ മുഖമാണ് കുക്കുവിന്റേത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത എത്തിയത്. പിന്നാലെ ഹാല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു.സുഹൃത്തും ഡാന്‍സറുമായ ദീപ പോളാണ് വധു.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. നടി പ്രിയ വാര്യര്‍, റോഷന്‍ കരിക്ക് ഫെയിം അനഘ എന്നിവരും വിവാഹ റിസപ്ഷനില്‍ പങ്കെടുത്തിരുന്നു. ആഡംബരപൂര്‍ണമായ റിസെപ്ഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആഘോഷപൂര്‍വ്വമുളള താരത്തിന്റെ ഹാല്‍ദി ആഘോഷ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇവരുടെ ഡാന്‍സ് ടീമില്‍ ഉളള സുഹൃത്ത് തന്നെയാണ് ദീപ്തി. സണ്ണി വെയ്നിന്റെ ഭാര്യയും നര്‍ത്തകിയുമായ രഞ്ജിനി കുഞ്ചു തുടങ്ങിയവരൊക്കെ ചടങ്ങില്‍ ഡാന്‍സും പാട്ടുമായി എത്തിയിരുന്നു. വിവാഹത്തിനും ഡിഫോര്‍ ഡാന്‍സ് ടീമിന്റെ ഡാന്‍സും ആഘോഷവുമുണ്ടായിരുന്നു. മനോഹരമായ വിവാഹ റിസെപ്ഷന്‍ ചിത്രങ്ങള്‍ കാണാം.