കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ട് കാണാതെ ആകുന്ന നായികമാർ നിരവധിയാണ്. എല്ലാ ഭാഷയിലും അങ്ങനെ തന്നെയാണ്. അതുപോലെ മലയാളത്തിലും നമ്മുടെ പ്രിയ നായികമാർ പെട്ടെന്ന് അപ്രത്യക്ഷ ആയിട്ടുണ്ട്. മിക്കവാറും പോകുന്നത് വിദേശത്തേക്ക് ആകും. അത്കൊണ്ട് തന്നെ അവർക്ക് സിനിമയും നഷ്ടമാകുന്നു. അങ്ങനെ നിരവധി താരങ്ങളാണ് കല്യാണം കഴിഞ്ഞും ജോലിക്കും ഒക്കെയായി വിദേശത്തേക്ക് പോയത്. പോയത് തിരിച്ച് വന്നവരുമുണ്ട്. പക്ഷേ ഇപ്പോഴും താമസം ഉള്ളവരും ഉണ്ട്. അതിൽ ചില മലയാള നടിമാരെ നോക്കാം.
കൂടുതലും മറ്റു ഭാഷയിലാണ് അഭിനയിച്ചത് എങ്കിലും മലയാളി നടി തന്നെയാണ് ശ്രിയ ശരൺ. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ശ്രിയ ശരൺ. . തന്റെ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളിൽ തന്റേതായ സ്ഥാനം നേടി. ശ്രിയ ജനിച്ചത് ഹരിദ്വാറിലാണ്. തന്റെ പിതാവ് ആ സമയത്ത് ഹരിദ്വാറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഇവരുടെ കുടുംബം ഡെൽഹിയിലേക്ക് മാറുകയയിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി വിവാഹിതയാകുന്നത്. വിദേശിയായ ആൻഡ്രൂവിനെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്. കുറച്ചുകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ശ്രിയ ശരണിന്റെയും ആൻഡ്രൂവും വിവാഹിതരാകുന്നത്. ഇന്ത്യൻ വിവാഹാചാരപ്രകാരമായിരുന്നു ഇവർ വിവാഹിതരായത്. വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ഭർത്താവിനോടൊപ്പം വിദേശത്താണ് നടിയിപ്പോൾ.
മലയാളത്തിലെ എക്കാലത്തെയും സുന്ദരി നായികമാരിൽ വ്യത്യസ്തയാണ് സംവൃത സുനിൽ. കണ്ണൂർ സ്വദേശിനിയാണ്. പിതാവ് -കെ.ടി സുനിൽ. മാതാവ്-സാജ്ന. കണ്ണൂർ സെന്റ് തേരാസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ, ഏറണാകുളം സെന്റ് തേരാസസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. 01-11-2012ൽ കണ്ണൂരിൽ വച്ചായിരുന്നു വിവാഹം. അഖിൽ യു എസിലെ ഒരു കമ്പനിയിലാണ് ജോലി ചെയുന്നത്. അതുകൊണ്ടു തന്നെ കല്യാണ ശേഷം സിനിമ ഒക്കെ വിട്ട് വിദേശത്താണ് താരം. ഇടയ്ക്ക് നായികാ നായകനിൽ വന്നെങ്കിലും ഇപ്പോൾ മക്കളുമായി അവിടെയാണ് താമസം.
മലയാളികളുടെ സ്വന്തം നടിയാണ് മീര ജാസ്മിൻ. തന്മയത്വമാർന്ന അഭിനയത്തിലൂടെ ശ്രദ്ധേയയായ മീരാ ജാസ്മിൻ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന അനിൽ ജോൺ ടൈറ്റസിനെ 2014 ഫെബ്രുവരി 9 നാണ് മീര വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞ് ദുബായിലോട്ട് കുടുംബത്തോടൊപ്പം താമസം മാറി താരവും.
മലയാളചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും കനിഹ എന്നും തെലുഗു ചലച്ചിത്ര വേദിയിൽ ശ്രവന്തി എന്നു അറിയപ്പെടുന്ന ചലച്ചിത്രനടിയാണ് നമ്മുടെ സ്വന്തം കനിഹ. 2008 ജൂൺ 15 ന് യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജയശ്രീയുടെ സഹോദരൻ ശ്യാം രാധാകൃഷ്ണനെ കനിഹ വിവാഹം കഴിച്ചു. ഒപ്പിട്ട സിനിമകൾ ഒക്കെ പൂർത്തിയാക്കി യു എസിലേക്ക് താരവും താമസം മാറ്റി.
നമ്മൾ എന്ന മലയാള സിനിമയിലെ നായികാ രേണുക 1983ൽ ആലപ്പുഴയിലാണ് ജനിച്ചത്. മോഡിലിങ് രംഗത്ത് സജീവമായിരുന്ന രേണുകയുടെ ആദ്യ ചിത്രമായിരുന്നു നമ്മള്‍. സിനിമയില്‍ സജീവമായി നിന്ന ശേഷം വിവാഹം കഴിഞ്ഞ് വിദേശത്ത് സെറ്റിലായ നായികമാരില്‍ ഒരാളുകൂടിയാണ് രേണുക. 2006 ലാണ് തിരുവനന്തപുരം സ്വദേശിയായ സുരാജുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. യുഎസ്സില്‍ സ്ഥിരതാമസമാക്കിയ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറാണ് സുരാജ്. വിവാഹ ശേഷം രേണുക യുഎസ്സില്‍ സ്ഥിരമാക്കി. കുടുംബവുമായി സന്തുഷ്ട ജീവിതം നയിക്കുന്ന രേണുക പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നില്ല. ഇപ്പോള്‍ കാലിഫോണിയയിലാണ് താരം താമസിക്കുന്നത്. രണ്ടു കുട്ടികളാണ് രേണുകയ്ക്ക് ഉളളത്. മൂത്തക്കുട്ടിക്ക് 10 വയസ്സും ഇളയക്കുട്ടിക്ക് മൂന്നര വയസ്സുമാണ്. ഭര്‍ത്താവിന്റെയും കുട്ടികളുടേയുമൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ച് തികഞ്ഞ ഒരു വീട്ടമ്മ ആയി കഴിയുന്ന താരം അവിടെ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്.
നടി വിന്ദുജാ ഒരു തിരുവനന്തപുരം സ്വദേശിനിയാണ്. രാജേഷ് കുമാറുമായി വിവാഹിതയായ താരത്തിന് നേഹ എന്നൊരു മകളുണ്ട്. കുടുംബത്തോടൊപ്പം മലേഷ്യയിൽ താമസിക്കുന്ന നടി കേരള നാട്യ അക്കാദമിയുടെ കീഴിൽ നൃത്തം അഭ്യസിപ്പിക്കുകയും ഇടയ്ക്കിടെ സീരിയലുകളിൽ അഭിനയിക്കുകയും ചെയ്യുന്നു. അമ്മ തന്നെയാണ് പ്രധാന ഗുരു. മോഹിനിയാട്ടം, കുച്ചിപ്പുടി എന്നു മാത്രമല്ല, ചാക്യാർകൂത്ത്, കഥകളി , കൂത്ത്, ഓട്ടംതുള്ളൽ എന്നിവയൊക്കെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. വീണയിലും സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
ജോക്കർ എന്ന മനോഹര മലയാള ചിത്രം ആര്ക്കാണ് മറക്കാൻ കഴിയുന്നത്. അതിൽ ദിലീപിന്റെ നായിക അയി വരുന്ന താരത്തിന്റെ പേരാണ് മന്യ. 1982 ൽ ആന്ധ്രപ്രദേശിലെ ഒരു നായിഡു കുടുംബത്തിലാണ് താരം ജനിച്ചത്. ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിലെ ഡോക്ടറായി ജോലി ചെയ്യുന്ന പ്രഹ്ളാദൻ ആണ് മാന്യയുടെ പിതാവ്. നടിയുടെ കൗമാരത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. ഇംഗ്ലണ്ടിൽ ജനിച്ച നടിക്ക് ഒൻപതു വയസുള്ളപ്പോഴാണ് സൗത്ത് ഇന്ത്യയിലേക്ക് വന്നത്. 2008 സത്യാ പട്ടേൽ എന്ന ആളെ വിവാഹം കഴിച്ച മന്യ രാക്ഷസരാജാവിലാണ് അവസാനമായി അന്ന് അഭിനയിച്ചത്. കല്യാണത്തിന് ശേഷവും മൂന്നോളം സിനിമകളിൽ അഭിനയിച്ചു. അത് കഴിഞ്ഞ് ഇരുവരും വേർപിരിഞ്ഞു. 2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്. ഇപ്പോൾ ന്യൂയോർക്കിലെ ക്രെഡിറ്റ് സ്യൂസിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്നു. അവിടെയാണ് ഇപ്പോൾ കുടുംബവുമായി താരമുള്ളത്. മന്യക്കും വികാസിനും ഓമിഷ്‌ക എന്നൊരു മകളുണ്ട്.
മീനത്തിൽ താലികെട്ട് എന്ന സിനിമയിലെ ആ പാവം കുട്ടിയെ ഓർമയില്ലേ. സുലേഖ എന്നാണ് ഈ താരത്തിന്റെ പേര്. സുലേഖ കുടുംബത്തോടൊപ്പം ഇപ്പോള്‍ സിങ്കപ്പൂരില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണെന്നും മികച്ചൊരു ഫുഡ് ബ്ലോഗറും കൂടിയാണ്. വിവാഹ ശേഷമായാണ് സിംഗപ്പൂരിലെത്തിയത്. 1999ൽ സിനിമയിൽ നിന്നും ഇടവേള എടുത്ത് മുംബൈയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയ്ക്ക് കയറി തേജാലി പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്തിയില്ല. 2004ൽ വിവാഹം കഴിഞ്ഞ തേജാലി സകുടുംബം സിംഗപ്പൂരിൽ താമസമാക്കി.
വിമല ടെസ്സ എന്ന കോട്ടയം മണിമലക്കാരിയായിരുന്ന അവതാരിക പെട്ടെന്നാണ് സിനിമയിലേക്ക് ഉയർന്നത്. സ്‌കൂളിന് ശേഷം ന്യൂഡൽഹിയിലെ മേറ്റർ ഡേയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ കൊച്ചി സെന്റ് തെരേസ കോളേജിൽ നിന്ന് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. അനിൽ ജോസഫിനെ വിവാഹം കഴിച്ച ടെസ്സയ്ക്ക് റോഷൻ, രാഹുൽ എന്നി പേരുകൾ ഉള്ള രണ്ട് ആൺമക്കളുണ്ട്. ഈ സിനിമ കഴിഞ്ഞ് ഏകദേശം പന്ത്രണ്ട് വർഷത്തേക്ക് നടി ജീവിത തിരക്കുകളിലേക്ക് പോവുകയായിരുന്നു. പിന്നീട് കുടുംബസമേതം അബുദാബിയിലായിരുന്ന ടെസ.
സുചിത്ര മുരളി എന്ന നടിയെ മലയാളികൾ അങ്ങനെ മറക്കില്ല. സാധാരണയായി സുചിത്ര എന്നാണ് അറിയപ്പെടുന്നത്. 1990 ൽ നം 20 മദ്രാസ് മെയിൽ എന്ന സിനിമയിലുടെ അരങ്ങേറ്റം. മലയാള ചിത്രങ്ങൾ അതുപോലെ തമിഴിൽ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ സുന്ദരിയായ നായിക ആയിരുന്നു സുചിത്ര. 2002 മാർച്ചിൽ മുരളിയുമായുള്ള വിവാഹത്തിന് ശേഷം ഈ നടി സിനിമ ഉപേക്ഷിച്ചു. എന്നിട്ട് യുഎസിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അവിടെ താരം നാട്യ ഗ്രഹ ഡാൻസ് അക്കാദമി" എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ ആരംഭിച്ചു.
പ്രിയം സിനിമ എല്ലാ പ്രായക്കാരെയും ഒരുപോലെ ഇഷ്ടപെടുത്തിയ ഒന്നാണ്. ദീപ എന്നാണ് ഈ നടിയുടെ പേര്. പഠനത്തിന് വേണ്ടി പിന്നീട് സിനിമ തൽക്കാലത്തേക്ക് ഉപേക്ഷിച്ചു. പക്ഷേ അപ്പോഴേക്കും ഇൻഫോസിസിൽ ജോലി ലഭിച്ചു. 2002ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ രാജീവ് നായരുമൊത്തുള്ള വിവാഹ ശേഷം മെൽബണിലേക്ക് നടിയും പോയി. മെല്‍ബണില്‍ കുടുംബവുമായി താമസിക്കുകയാണിപ്പോൾ താരം. ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് ബാങ്കിങ് ഗ്രൂപ്പിൽ എഞ്ചിനീയറാണ് താരം ഇപ്പോൾ.
മലയാളത്തിലെ കാർത്തികയും വിദേശത്താണ്. അമേരിക്കയിലെ മിഷിഗണിലെ ബ്ലു മോണ്ട് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് കാര്‍ത്തികയുടെ ഭര്‍ത്താവ് മെറിൻ മാത്യു. താരം ഇപ്പോൾ കുടുംബത്തിനോടൊപ്പം യു എസ്സിലാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന കാർത്തിക 2009 മെയിൽ ആണ് വിവാഹിത ആകുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ഒടുവിൽ ആണ് മെറിന്‍ മാത്യൂവും ആയി കാർത്തികയുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷവും അഭിനയരംഗത്തേക്ക് എത്തിയ കാർത്തിക ഇപ്പോൾ വിദേശ മലയാളികൂടിയാണ്. ഭര്‍ത്താവിനും രണ്ട് ആൺ മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന കാര്‍ത്തിക പങ്ക് വച്ച ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.