പൊലീസിനെ വട്ടം കറക്കിയ കള്ളന്റെ കഥ പറഞ്ഞ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയിലെ പൊലീസ് വേഷത്തിലൂടെ മലയാളികലുടെ മനസില്‍ ഉടം നേടിയ നടനാണ് സിബി തോമസ്. ചിത്രം പുറത്തിറങ്ങി ആ വേഷം ശ്രദ്ധനേടിയപ്പോഴാണ് സിബി ശരിക്കും ഒരു പൊലീസുകാരനാണെന്ന് ആരാധകരും അറിഞ്ഞത്. അതിനു ശേഷം ഒട്ടേറെ സിനികളിലൂടെ മിന്നും പ്രകടനം നടത്തിയ സിബി തോമസ് ഇനി വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ഡി വൈ എസ് പി ആവുകയാണ്. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ പോസ്റ്റില്‍ നിന്നാണ് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.
പൊലീസ് ഉദ്യോഗ രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടിയിരുന്നു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയായ സിബിതോമസ് കര്‍ഷകനായ എഎം തോമസ് - ലീലാ തോമസ് ദമ്പതികളുടെ ഇളയമകനാണ്. രസതന്ത്രത്തില്‍ ബിരുദധാരിയാണ്. പൂണെ ഫിലിം ഇസ്റ്റിറ്റിയൂട്ടില്‍ മോഷന്‍ പിചര്‍ ഫോടോഗ്രാഫി കോഴ്സ് പഠിക്കാനാനുള്ള അഖിലേന്‍ഡ്യ എന്‍ട്രന്‍സില്‍ എട്ടാം റാങ്ക് നേടി ഓറിയന്റേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയെങ്കിലും ഫൈനല്‍ ഇന്റര്‍വ്യൂവിന് പരാജയപ്പെട്ടു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി സ്വകാര്യ സ്ഥാനപനത്തില്‍ കെമിസ്റ്റ് ആയും മെഡികല്‍ റെപ്രസെന്ററ്റീവ് ആയും ജോലി ചെയ്തു. ഇതിനിടെ എസ് ഐ ടെസ്റ്റ് എഴുതി നിയമനം നേടിയത്.
കോളജ് കാലഘട്ടത്തില്‍. നാടകങ്ങളില്‍ സജീവമായൊരുന്ന സിബി, സര്‍വകലാശാല എ സോണ്‍ കലോത്സവങ്ങളില്‍ ഒന്നിലേറെ തവണ മികച്ച നടനായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക് ഒഡീഷനിലൂടെയാണ് ദിലീഷ് പോത്തന്‍ സിബിയെ കണ്ടെത്തിയത്. ചിത്രത്തില്‍ സിബി ചെയ്ത വേഷം ഏറെ ജനശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന്, പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
പാലാരിവട്ടം, ചൊക്ലി, ആദൂര്‍ തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ സേവനമനുഷ്ടിച്ചിരുന്നു. പഠനകാലത്ത് യൂണിവേഴ്സിറ്റി തല മത്സരങ്ങളില്‍ നാടകത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തതിന് പിന്നാലെ തമിഴ് സിനിമയിലും സിബി തോമസ് അരങ്ങേറ്റം കുറിച്ചിരുന്നു. സൂര്യ നായകനായെത്തിയ ജയ് ഭീമിലൂടെയായിരുന്നു സിബിയുടെ തമിഴ് അരങ്ങേറ്റം.
രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തിന്റെ കുപ്പായവും അണിഞ്ഞിരുന്നു. കുറ്റാന്വേഷണ രംഗത്തും അദ്ദേഹത്തിന് മികവ് പുലര്‍ത്താനായി. എസ്ഐ ആയിരിക്കെ സിബി അന്വേഷിച്ച കേസും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നെടുത്ത കഥയായതുകൊണ്ട് തിരക്കഥാറോളിലും സിബിയെത്തുകയായിരുന്നു. സിബി തോമസ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കുറ്റസമ്മതം' എന്ന നോവലിന് മലയാള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.