കേരളകരയെ ആകെ പിടിച്ചു കുലുക്കിയ പ്രളയത്തിന്റെ നാശം ഇന്നും നമ്മെ വിട്ട് മാറിയിട്ടില്ല. നവ കേരളത്തെ നിര്‍മ്മിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പല പ്രമുഖരും സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗാന ഗന്ധര്‍വ്വന്‍ യേശുദാസ് ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. മലയാളത്തില്‍ നിന്നു മാത്രമല്ല തമിഴ് തെലുങ്ക് സിനിമ മേഘലകളില്‍ നിന്നും സംഭാവനകള്‍ എത്തിയിരുന്നു. ഇന്നലെ തിരുവന്തപുരത്തെത്തിയാണ് മുഖ്യമന്ത്രിക്ക് നേരിട്ടു യേശുദാസും ഭാര്യയും തുക കൈമാറി