പ്രളയദുരിതത്തില്‍ നിന്നും കേരളത്തെ കൈപിടിച്ചു ഉയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് പഴയകാല നടി ജയഭാരതി സംഭാവന നല്‍കി. 10 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. സിനിമ മേഘലയില്‍ നിന്നും നിരവധിപേര്‍ സംഭാവന നല്‍കിയിട്ടുണ്ട് എന്നാല്‍ ജയഭാരതി യുടെ സംഭാവന അഭിനന്ദനീയം മാതൃകാപരം എന്നാണ് സമൂഹത്തിലെ പല ഉന്നതരും പ്രതികരിച്ചത്.
ഇന്ന് ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങുന്ന പലരേക്കാളും എന്തുകൊണ്ടും വിലമതിപ്പുണ്ട് വര്‍ഷങ്ങളായി ഫീല്‍ഡില്‍ പോലുമില്ലാത്ത അക്കാലത്തെ പരിമിത പ്രതിഫലം പറ്റിയിരുന്ന ജയഭാരതിയുടെ സംഭാവന എന്നായിരുന്നു സിനിമാ ലോകത്തിന്റെ അഭിപ്രായം.