ദൂരദര്‍ശനിലെ സൂപ്പര്‍ഹിറ്റ് നായിക.;പക്ഷെ.അതിമോഹം കുടുംബം തകര്‍ത്തു.. ഒടുക്കം മക്കളെ ഉറക്കി കിടത്തി മൈസൂരിലെ ഹോട്ടലില്‍ കൂട്ട ആത്മഹത്യ; ്‌നടി നയനയ്ക്കും കുടുംബത്തിനും സംഭവിച്ചത്..

Malayalilife
 ദൂരദര്‍ശനിലെ സൂപ്പര്‍ഹിറ്റ് നായിക.;പക്ഷെ.അതിമോഹം കുടുംബം തകര്‍ത്തു.. ഒടുക്കം മക്കളെ ഉറക്കി കിടത്തി മൈസൂരിലെ ഹോട്ടലില്‍ കൂട്ട ആത്മഹത്യ; ്‌നടി നയനയ്ക്കും കുടുംബത്തിനും സംഭവിച്ചത്..

ലയാള സിനിമാ പ്രേമികള്‍ മനസില്‍ ഓര്‍ത്തു വെയ്ക്കുന്ന മുഖമാണ് നടി നയനയുടേത്. മികച്ച അവസരങ്ങള്‍ കിട്ടിയിരുന്നുവെങ്കില്‍ ഒരുപക്ഷെ, മലയാളത്തിലെ നായികമാരില്‍ ഒരാളായി തന്നെ തിളങ്ങിയേക്കാമായിരുന്ന നടി. നാടകത്തിലൂടെ തുടങ്ങി ദൂരദര്‍ശന്‍ സീരിയലുകളിലൂടെ തിളങ്ങി സിനിമയിലേക്ക് എത്തിയ നയനയെ കാത്ത് അത്ര നല്ല അവസരങ്ങളായിരുന്നില്ല എത്തിയത്. അവസരങ്ങള്‍ ലഭിക്കാതായതോടെ ജീവിതം പ്രതീക്ഷിച്ചതു പോലെ മുന്നോട്ടു പോയില്ല. ലക്ഷക്കണക്കിന് രൂപയുടെ കടവും കടക്കാരുമെല്ലാം കുന്നു കൂടിയതോടെ അഞ്ചംഗ കുടുംബത്തേയും കൂട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു ഈ നടി. മലയാള സമൂഹത്തെയൊന്നാകെ ഞെട്ടിച്ചതായിരുന്നു അവരുടെ മരണം. അതിനു പിന്നില്‍ സംഭവിച്ചത് ദാരുണമായ സംഭവങ്ങളും.

ആലപ്പുഴക്കാരിയാണ് നയന. ബിന്ദു എന്നാണ് യഥാര്‍ത്ഥ പേര്. നാടകത്തിലൂടെയാണ് നയന അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. നാടകങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ വേദിയില്‍ എത്തിക്കുവാന്‍ സാധിച്ച നയനയ്ക്ക് പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ നിന്ന് അവസരങ്ങള്‍ ലഭിയ്ക്കുകയായിരുന്നു. ദൂരദര്‍ശനിലൂടെ പുറത്തിറങ്ങുന്ന പരമ്പരകളുടെ ഭാഗമായാണ് നയന ആദ്യം എത്തുന്നത്. ദേവമനോഹരി എന്ന പരമ്പരയിലെ കഥാപാത്രത്തെ ഒരുപക്ഷേ ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുണ്ടാവാം. പിന്നീട് അവിടെ നിന്ന് സിനിമകളിലും നിറഞ്ഞു നില്‍ക്കാന്‍ നയനയ്ക്ക് സാധിച്ചു. സീരിയലുകളില്‍ കേന്ദ്രകഥാപാത്രത്തോടൊപ്പം പ്രാധാന്യം അര്‍ഹിക്കുന്ന വേഷങ്ങളാണ് ചെയ്തിരുന്നതെങ്കില്‍ സിനിമയിലേയ്ക്ക് എത്തിയപ്പോള്‍ വളരെ ചെറിയ വേഷങ്ങളാണ് താരത്തിന് ലഭിച്ചിരുന്നത്.

അക്കാലത്ത് ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി നിരന്തരം തിരുവനന്തപുരത്തേയ്ക്ക് എത്തേണ്ടിയിരുന്നതിനാല്‍ ആലപ്പുഴയില്‍ നിന്നും നയന തിരുവനന്തപുരത്തേയ്ക്ക് താമസം മാറുകയും ചെയ്തു. ആയിരപ്പറ, വാര്‍ധക്യ പുരാണം, സാഗരം സാക്ഷി, ആയുഷ്‌ക്കാലം, കടിഞ്ഞൂല്‍ കല്യാണം, വിഷ്ണുലോകം എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍ നയനയെ കണ്ടെത്താന്‍ സാധിക്കും. സ്ത്രീധനം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, മലപ്പുറം ഹാജി മഹാനായജോജി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ അക്കാലത്ത് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടവയായിരുന്നു. ഇങ്ങനെ സിനിമയില്‍ വലിയ പ്രതീക്ഷകള്‍ വെച്ചാണ് നയന ആലപ്പുഴയില്‍ നിന്ന് കുടുംബത്തോടൊപ്പം തന്നെ തിരുവനന്തപുരത്തേയ്ക്ക് ജീവിതം പറിച്ചുനടുന്നത്.

എന്നാല്‍ സീരിയലുകളില്‍ ലഭിച്ചതുപോലെ ഒരു സ്വീകാര്യത താരത്തിന് സിനിമയില്‍ നിന്ന് ലഭിച്ചില്ല. ഇത് സാമ്പത്തികമായ നിലനില്‍പ്പിനെ തന്നെ ബാധിച്ചു തുടങ്ങിയതോടെ സ്വന്തമായി സീരിയല്‍ സംവിധാനം ചെയ്യാന്‍ നയന തീരുമാനിച്ചു. സീരിയല്‍ നിര്‍മ്മിയ്ക്കുന്നതിനായി ചെറിയ കടങ്ങള്‍ വാങ്ങിയിരുന്നു. പക്ഷേ അതും വേണ്ടത്ര വിജയം കണ്ടില്ല. ഒടുക്കം സീരിയല്‍ അവസാനിപ്പിച്ച് മറ്റൊരു ബിസിനസ് ചെയ്യാന്‍ തീരുമാനിച്ചു. അതുപക്ഷേ സ്വന്തം ചേട്ടനും ചേച്ചിയുടെ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. മറ്റൊരു നടിയുടെ കൈയ്യില്‍ നിന്നും ഏഴുലക്ഷം രൂപയും മറ്റു ചില കടങ്ങളുമായി ഒരു ഷോപ്പ് തുടങ്ങാനായിരുന്നു പദ്ധതി.

ബിസിനസ് തുടങ്ങുന്നതിനായി പലരില്‍ നിന്നായി വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ പറ്റാതെ വന്നതോടെ താരം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തുടങ്ങിവെച്ചതൊന്നും പ്രതീക്ഷിച്ചതുപോലെ വിജയിക്കാതെ വന്നത് നയനയ്ക്കും കുടുംബത്തിനും വലിയ തിരിച്ചടിയാണ് നല്‍കിയത്. ബിസിനസ് പരമാവധി വിജയിപ്പിക്കാന്‍ നോക്കിയപ്പോഴും അവിടെ നിന്നെല്ലാം തിരിച്ചടികളാണ് നേരിട്ടത്. ഒടുക്കാം ഇനിയൊരു വഴിയുമില്ലെന്ന് തോന്നിയതോടെ അവര്‍ ഒന്നിച്ച് ആ തീരുമാനം എടുക്കുകയായിരുന്നു.

മുന്നോട്ട് ജീവിക്കാന്‍ യാതൊരു വഴിയും ഇല്ലാതെ വന്നതോടെ കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതിനുവേണ്ടി അവര്‍ മൈസൂരുവിലേയ്ക്ക് പുറപ്പെട്ടു. അവിടെ ഹോട്ടലില്‍ റൂമെടുത്ത് രാത്രി നയനയുടേയും ചേച്ചിയുടേയും കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷമാണ് എല്ലാവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നത്. നയനയുടെ അച്ഛന്‍ ബാലകൃഷ്ണപ്പണിക്കര്‍, അമ്മ രത്‌നമ്മ, ചേച്ചി ഇന്ദു, ചേട്ടന്‍ ബിനു പണിക്കര്‍ എന്നിവരടങ്ങുന്ന അഞ്ചുപേരുടെ മരണ വാര്‍ത്തയാണ് തൊട്ടുടത്ത ദിവസം പ്രിയപ്പെട്ടവരെ ഉണര്‍ത്തിയത്. ആ കുടുബത്തിലെ രണ്ട് കുട്ടികള്‍ മാത്രമാണ് അന്ന് ജീവനോടെ അവശേഷിച്ചത്.

ഒരുപക്ഷേ അന്ന് എങ്ങനെയെങ്കിലും പിടിച്ചു നിന്ന് തൊണ്ണൂറുകള്‍ക്ക് ശേഷവും സിനിമയില്‍ തുടര്‍ന്നിരുന്നു എങ്കില്‍ മികച്ച വേഷങ്ങള്‍ നയനയെ തേടിയെത്തുമായിരുന്നു. കഴിവും പരിശ്രമവും കൊണ്ട് ഉയരങ്ങളിലേയ്‌ക്കെത്തിയ ഒട്ടേറെ ആളുകളെ ഉദാഹരണമാക്കാന്‍ സാധിക്കുന്ന സിനിമ ഇന്‍ഡസ്ട്രിയില്‍ നയനയ്ക്കും ഒരു ഭാവി ഉണ്ടായിരുന്നു.

Read more topics: # നയന
actress nayana family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES