Latest News

ഇതിന് മുൻപ് കൂട്ടക്കളികൾ കുറെ ചെയ്തിട്ടുണ്ട്; അപ്പോഴൊന്നും നായകനാകാൻ പറ്റിയില്ല; അതിൽ ദുഃഖമൊന്നുമില്ല; സിനിമയ്ക്ക് നമ്മളെ വേണ്ടതാകുന്നത് വിഷമം ഉണ്ടാക്കുന്ന സംഗതിയാണ്; മേരാ നാം ഷാജിയിലൂടെ നായകനാകുന്ന ബൈജു മനസ് തുറക്കുമ്പോൾ

Malayalilife
 ഇതിന് മുൻപ് കൂട്ടക്കളികൾ കുറെ ചെയ്തിട്ടുണ്ട്; അപ്പോഴൊന്നും നായകനാകാൻ പറ്റിയില്ല; അതിൽ ദുഃഖമൊന്നുമില്ല; സിനിമയ്ക്ക് നമ്മളെ വേണ്ടതാകുന്നത് വിഷമം ഉണ്ടാക്കുന്ന സംഗതിയാണ്; മേരാ നാം ഷാജിയിലൂടെ നായകനാകുന്ന ബൈജു മനസ് തുറക്കുമ്പോൾ

ണ്ടാം വരവിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനയത്തിൽ സജീവമാകുന്ന താരമാണ് ബൈജു സന്തോഷ് എന്ന സന്തോഷ് കുമാർ.മൂന്നര പതിറ്റാണ്ടു മുൻപ് ബാലനടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ബൈജു നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നായകനാവുകയാണ് നാദിർഷയുടെ സംവിധാനത്തിലൊരുങ്ങുന്ന മേരാ നാം ഷാജിയിൽ. മൂന്നു ഷാജിമാരുടെ കഥ പറയുന്ന ചിത്രത്തിൽ ബിജു മേനോൻ, ആസിഫ് അലി എന്നിവർക്കൊപ്പം മൂന്നാമത്തെ നായകനായി ബൈജുവുമുണ്ട്. അടുത്തിടെ റിലീസിനെത്തിയ പൃഥിരാജ്- മോഹൻലാൽ ചിത്രം ലൂസിഫറിലെ ബൈജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'ഇതെന്റെ മൂന്നാം ഇന്നിങ്‌സ് ആണ്. സിനിമയിലേക്കുള്ള മൂന്നാം വരവ്. ഇനി ഒരു വരവ് ഉണ്ടായിരിക്കുന്നതല്ല. ശരിയാകുകയാണെങ്കിൽ ഈ മൂന്നാം വരവിൽ ശരിയാകും. ഇല്ലെങ്കിൽ ശരിയാകില്ലെന്ന് ബൈജു പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

സിനിമയിൽ എത്തിയിട്ട് 38 വർഷമായി. എല്ലാവരുടെയും കൂടെ അഭിനയിക്കാൻ സാധിച്ചു. നല്ല വേഷങ്ങൾ ചെയ്തു. നായകനാകുന്നത് ഇപ്പോഴാണ്- മേരാ നാം ഷാജിയിൽ. ഇതൊരു മുഴുനീള കോമഡി സിനിമയാണ്. ത്രില്ലടിപ്പിക്കുന്ന തമാശകളാണ് സിനിമയിലുള്ളത്. പുതുമയുള്ള ഒരുപാടു തമാശകൾ സിനിമയിലുണ്ട്. ഞാൻ കോമഡി വേഷങ്ങൾ ചെയ്യുന്ന, കോമഡി പറയുന്ന ആളാണ്. എന്നാൽ, കോമഡി കണ്ടു ചിരിക്കുന്നത് കുറവാണ്. പക്ഷേ മേരാ നാം ഷാജി എന്നെപ്പോലും ചിരിപ്പിച്ചു. നല്ല കഥയുണ്ട്. മൂന്നു ഷാജിമാർക്കും തുല്യവേഷമുണ്ട്. ഇതിനു മുൻപ് കൂട്ടക്കളികൾ കുറെ ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും നായകനാകാൻ പറ്റിയില്ല. അതിൽ വലിയ ദുഃഖമൊന്നുമില്ല. ഇതൊക്കെ മതിയെന്നേ. ഇതൊക്കെ വച്ചു നമ്മൾ സന്തോഷമായി ജീവിക്കുന്നില്ലേ. അതു മതി.

മലയാള സിനിമയിലെ ഒരു വമ്പൻ ഹിറ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും നടൻ പറയുന്നു. നടൻ എന്ന രീതിയിൽ പ്രശസ്തി ലഭിക്കുന്നത് ഹിറ്റ് സിനിമകളുടെ ഭാഗമാകുമ്പോഴാണ്. ഹിറ്റ് ആകാത്ത പത്തു സിനിമകളിൽ അഭിനയിക്കുന്നതും ഹിറ്റ് ആകുന്ന ഒരു സിനിമയിൽ അഭിനയിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ലൂസിഫർ എന്ന സിനിമ എങ്ങനെയായിരിക്കണമെന്നു പൃഥ്വിരാജ് മനസിൽ കണ്ടിട്ടുണ്ട്. ഓരോ കഥാപാത്രത്തിൽനിന്നും എന്തു വേണമെന്ന് അദ്ദേഹത്തിനു കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് ആരെക്കൊണ്ടും കൂടുതലായൊന്നും ചെയ്യിപ്പിച്ചില്ല. ഞാനൊക്കെ സാധാരണ സിനിമയിൽ അഭിനയിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കയ്യിൽ നിന്നിടും. അങ്ങനെയൊന്നും ലൂസിഫറിൽ ഇല്ല. എന്തായാലും ഒരു കാര്യത്തിൽ സന്തോഷമുണ്ട്. ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ കണ്ടിട്ട് പ്രേക്ഷകരാരും എന്നെ കുറ്റം പറഞ്ഞിട്ടില്ല. ഒരു ഇഷ്ടം എന്നോട് അവർക്കുണ്ടായിരിക്കാം!

അതേസമയം തന്റെ ഹിറ്റായ ഡയലോഗിനെക്കുറിച്ചും ബൈജു പറഞ്ഞുവെയ്ക്കുന്നു. നീ തീർന്നെടാ, തീർന്നു' എന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ ഡയലോഗാണ് സോഷ്യൽ മീഡിയയിലും ട്രോളുകളിലും ഹിറ്റായി നിറയുന്നതെന്നും നടൻ പറഞ്ഞു.സിനിമയിൽ ഒരു ഇടവേള സംഭവിച്ചിരുന്നു. കുറച്ചു റിയൽ എസ്റ്റേറ്റും മറ്റു ബിസിനസുകളുമൊക്കെയായിരുന്നു അപ്പോഴത്തെ പരിപാടികൾ. സിനിമ നമ്മൾ വേണ്ടെന്നു വയ്ക്കുന്നതല്ലല്ലോ, സിനിമ നമ്മളെ വേണ്ടെന്നു വയ്ക്കുന്നതല്ലേ! സിനിമ ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ? സിനിമയ്ക്ക് നമ്മെ വേണ്ടാതാകുന്നത് വളരെ മാനസികവിഷമം ഉണ്ടാക്കുന്ന സംഗതിയാണ്. അപ്പോൾ, നമ്മളായിട്ടു തന്നെ നിർത്താമെന്നു തീരുമാനിക്കും. എല്ലാത്തിലും ഒരു സത്യമുണ്ട് ബൈജു പറയുന്നു.

 

Baiju Santhosh about his second entry in film Mera Naam Shaji

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES